
ചെറിയ പ്രതിസന്ധികൾ വരുമ്പോ തന്നെ തളർന്നുപോകുന്നവരാണ് നമ്മളിൽ പലരും. ക്യാൻസറിനെ പോരാടി ജയിച്ച ഒരു മിടുക്കിയെ പരിചയപ്പെടാം. ഇസ ഫാത്തിമ. കണ്ണൂർ സ്വദേശിയാണ്. പന്ത്രണ്ടാം വയസിൽ രക്താർബുദം പിടിപെട്ടു. പക്ഷേ തളരാതെ പോരാടി. കുറച്ചുനാളത്തെ ആശുപത്രിവാസത്തിനിപ്പുറം സ്മാർട്ടായി ഇരിക്കുകയാണ് ഇസ.