റബറിന്‍റെ താങ്ങുവില കൂട്ടി; പുതുക്കിയ വില 180 രൂപ

HIGHLIGHTS
  • 'റബര്‍ വ്യവസായ സമുച്ചയം സ്ഥാപിക്കും'
  • 'താങ്ങുവില 250 ആയി ഉയര്‍ത്താന്‍ അഭ്യര്‍ഥിച്ചെങ്കിലും കേന്ദ്രം കേട്ടില്ല'
  • 'കേന്ദ്രം വന്‍കിട റബര്‍ വ്യവസായികളെ സംരക്ഷിക്കുന്നു'
rubber-budget-05
SHARE

റബറിന്റെ താങ്ങുവില സംസ്ഥാനസര്‍ക്കാര്‍ 10 രൂപ വര്‍ധിപ്പിച്ചു. 170 രൂപയില്‍ നിന്ന് 180 രൂപയായാണ് വര്‍ധന. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിലാണ് റബറിന്‍റെ താങ്ങുവില ഉയര്‍ത്തിയതായി പ്രഖ്യാപിച്ചത്. താങ്ങുവില  250 രൂപ ആയി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ഇതുവരെ ചെവിക്കൊണ്ടിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുന്ന ഏക ഗവണ്‍മെന്‍റ് കേരളത്തിന്‍റേതാണെന്നും കേന്ദ്രം ഇറക്കുമതി വര്‍ധിപ്പിച്ച് വന്‍കിട റബര്‍ വ്യവസായികളെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും ബാലഗോപാല്‍ ആരോപിച്ചു. കോട്ടയം ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റിന്റെ സ്ഥലത്ത് 250 കോടി ചെലവില്‍ റബര്‍ വ്യവസായ സമുച്ചയം സ്ഥാപിക്കും. മൂല്യവര്‍ധിത വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് 9 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.

State Budget 2024; Support price of rubber increased by Rs 10 to Rs 180

MORE IN KERALA BUDGET
SHOW MORE