ടൂറിസം മേഖലയ്ക്ക് 351 കോടി; നാലിടങ്ങളില്‍ മിനി മറീനകള്‍ സ്ഥാപിക്കും

HIGHLIGHTS
  • 'വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ‍'
  • ടൂറിസം മാര്‍ക്കറ്റിങ്ങിന് 78.17 കോടി
  • ചാംപ്യന്‍സ് ബോട്ട് ലീഗിന് 9.96 കോടി രൂപ
marina-budget-2024
SHARE

കൊല്ലം, ആലപ്പുഴ, കൊച്ചി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ മിനി മറീനകളും യാട്ട് ഹബുകളും സ്ഥാപിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, റസ്റ്ററന്റുകള്‍, ചെറുവിനോദത്തിനുള്ള ഇടങ്ങള്‍, മോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മിനി മറീനകള്‍. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ‍ഒരുക്കിയും നിലവാരം മെച്ചപ്പെടുത്തിയും സഞ്ചാരികള്‍ക്ക് ലോകോത്തര അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യം. ഇതുവഴി പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ സാധ്യതവും വരുമാനവും ഉറപ്പാക്കാന്‍ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു. പദ്ധതിക്കായി 136 കോടി രൂപ അനുവദിച്ചു. ടൂറിസം മാര്‍ക്കറ്റിങ്ങിന് 78.17 കോടിയും നൈപുണ്യവും ഗുണമേന്മയുമുള്ള മാനവവിഭവശേഷി വികസിപ്പിക്കാന്‍ 17.15 കോടിയും വകയിരുത്തി. 

ദേശീയപാതകളുടെയും പിഡബ്ല്യുഡി  റോഡുകളുടെയും വശങ്ങളില്‍ സഞ്ചാരികള്‍ക്കുവേണ്ടി വിശ്രമ ഇടങ്ങള്‍, ശൗചാലയങ്ങള്‍, റഫ്രഷ്മെന്റ് സൗകര്യം, ഇന്‍ഫമേഷന്‍ കിയോസ്കുകള്‍ എന്നിവ ഉള്‍പ്പെട്ട ട്രാവല്‍ ലോഞ്ചുകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ചാംപ്യന്‍സ് ബോട്ട് ലീഗിന് 9.96 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ 24 ഗസ്റ്റ് ഹൗസുകള്‍, യാത്രി നിവാസുകള്‍, കേരള ഹൗസുകള്‍ എന്നിവ മെച്ചപ്പെടുത്താന്‍ 20 കോടി രൂപ വകയിരുത്തി. ഇക്കോടൂറിസം പദ്ധതിക്കായി 1.9 കോടിയും ഉത്തരവാദ ടൂറിസം മേഖലയ്ക്കായി 15 കോടി രൂപയും അനുവദിച്ചു. തെന്മല ഇക്കോ ടൂറിസം പദ്ധതിക്കായി 2 കോടി അധികം നല്‍കും.

State budget 2024;4 mini marinas and yacht hubs in kerala

MORE IN BREAKING NEWS
SHOW MORE