കേരള വിരുദ്ധ പ്രചരണത്തിനുള്ള മറുമരുന്നാണ് കേരളീയമെന്ന് ധനമന്ത്രി ബജറ്റില്‍. അടുത്ത കേരളീയത്തിനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സംസ്ഥാനത്തെ നികുതി വരുമാനം നാലുവര്‍ഷം കൊണ്ട് ഇരട്ടിയായെന്നും സ്വപ്നതുല്യമായ നേട്ടമാണിതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. സില്‍വര്‍ലൈനിലായി ശ്രമം തുടരുമെന്നും കേന്ദ്രം പ്രഖ്യാപിച്ച മൂലധനവായ്പവഴി 5000 കോടി കിട്ടുമെന്ന് പ്രതീക്ഷയെന്നും രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് അവതരിപ്പിച്ച് മന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.
State Budget 2024; Govt allotted 10 cr for next Keraleeyam