സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പദ്ധതി തുടരുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. പദ്ധതിയിൽ നിന്ന് അനർഹരെ ഒഴിവാക്കും. നിലവിൽ 62 ലക്ഷം ആളുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നും മന്ത്രി വ്യക്തമാക്കി. പെൻഷൻ സുഗമമായി നൽകുന്നതിനായി കമ്പനി എടുക്കുന്ന കടം സർക്കാരിന്റെ പൊതുകടമായി വരുത്തിത്തീർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നും മന്ത്രി വിമർശിച്ചു. സാമൂഹികക്ഷേമ പെൻഷൻ പദ്ധതി തകർക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളെ ജനങ്ങളുടെ പിന്തുണയോടെ സർക്കാർ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.
Social welfare pension to continue; FM, Kerala State budget 2023