cancercare-03

കാൻസറിനെ ഒന്നിച്ച് നേരിടാൻ സംസ്ഥാനം. തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിനായി 81 കോടി രൂപയും കൊച്ചി കാൻസർ സെന്ററിന് 14 കോടിയും മലബാർ കാൻസർ സെന്ററിന് 28 കോടിയും ബജറ്റിൽ വകയിരുത്തി. സംസ്ഥാനത്തെ എല്ലാ ജില്ലാശുപത്രികളിലും കാൻസർ ചികിൽസാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും ധനമന്ത്രി വ്യക്തമാക്കി. വൈദ്യശുശ്രൂഷ– പൊതുജനാരോഗ്യ രംഗത്തിനായി 2828.33 കോടി രൂപ ആകെവിഹിതമായി വകയിരുത്തി. ഇതിന് പുറമേ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ അഞ്ച് കോടി രൂപയും വകയിരുത്തി. സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിനായി 10 കോടി രൂപ നീക്കിവച്ചു. 

 

State allocate 81cr for RCC