
കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2012–13നു ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. റവന്യൂ വരുമാനത്തിലും വര്‍ധന. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 12.86% ആയി. ഉത്തേജക പദ്ധതികള്‍ വളര്‍ച്ചയ്ക്ക് സഹായമായെന്ന് വിലയിരുത്തല്‍. സംസ്ഥാനത്തിന്‍റെ പൊതുകടം 2.10 ലക്ഷംകോടിരൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇത് 1.90 ലക്ഷംകോടിരൂപയായിരുന്നു. ധനക്കമ്മിയും ആഭ്യന്തര ഉല്‍പാദനവും തമ്മിലെ അന്തരം 4.11 ശതമാനമായി കുറഞ്ഞു. ആഭ്യന്തരകടത്തിന്‍റെ വളര്‍ച്ചാ നിരക്കില്‍ നേരിയ കുറവ്. റവന്യൂ വരുമാനത്തിലും വര്‍ധന. കേന്ദ്രവിഹിതം, ഗ്രാന്‍റ് എന്നിവ 0.82 % കുറഞ്ഞു. അതേസമയം, സാമൂഹിക ക്ഷേമ പെന്‍ഷന്‍ മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു.
Kerala economic survey report kerala