Ahmedabad: A worker collects sun-dried chillies at a farm in Shertha village, on the outskirts of Ahmedabad, Monday, March 8, 2021. (PTI Photo/Kamal Kishore)(PTI03_08_2021_000207B)

അമൂല്‍ പാല്‍ വിപണിയിലേക്ക് എത്തുന്നുവെന്ന ട്വീറ്റ് കര്‍ണാടകയില്‍ സൃഷ്ടിച്ച കോളിളക്കം അടങ്ങുന്നതിന് മുന്‍പ് ഗുജറാത്തില്‍ നിന്നുള്ള മുളക് വിപണി കീഴടക്കുന്നു. പുഷ്പയെന്നും ലാലിയെന്നും അറിയപ്പെടുന്ന വറ്റല്‍ മുളകിനാണ് കര്‍ണാടകയിലെ ബ്യാഡഗി ചന്തയില്‍ പ്രിയമേറുന്നത്. 20,000 ക്വിന്റല്‍ മുളകാണ് കഴിഞ്ഞമാസങ്ങളില്‍ ബ്യാഡഗിയില്‍ മാത്രം വിറ്റഴിഞ്ഞതെന്ന് കച്ചവടക്കാര്‍ പറയുന്നു. പ്രാദേശിക മുളകിനങ്ങളായ ഡബ്ബിക്കും കഡ്ഡിക്കും പുഷ്പയൊരു എതിരാളിയേ അല്ലെങ്കിലും പ്രാദേശിക വിപണി ഗുജാറാത്തി മുളക് പിടിക്കുന്നതില്‍ വ്യാപാരികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. പ്രാദേശികയിനങ്ങളെക്കാള്‍ ചുവപ്പ് കൂടുതലാണെന്നതിന് പുറമേ അത്ര എരിവില്ലെന്നതും പുഷ്പയുടെ പ്രിയമേറ്റുന്നു. 

 

ബ്യാഡഗി ചന്തയിലെ 70 ലേറെ വ്യാപാരികള്‍ അത്യാവശ്യത്തിലേറെ ഗുജറാത്തി മുളക് സംഭരിച്ച് വച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വില കയറിയാല്‍ അപ്പോള്‍ വിറ്റ് ലാഭമുണ്ടാക്കുന്നതിനായാണ് ഈ ശേഖരം. 

 

മുളകിനായി ബ്യാഡഗിചന്തയെ ദശാബ്ദങ്ങളായി ആശ്രയിക്കുന്നവരേറെയാണ്. അതും ഡബ്ബിയും കഡ്ഡിയുമാണ് ബ്യാഡ‍ഗിയുടെ പേര് ദേശീയ കമ്പോളങ്ങളിലേക്ക് എത്തിച്ചതെന്നും അതുകൊണ്ട് തന്നെ വിപണി സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കര്‍ഷകര്‍ പറയുന്നു.  എപിഎംസി നിയമം ഭേദഗതി ചെയ്തതാണ് ഗുജറാത്തി മുളകിന്റെ വരവിന് കാരണമെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭേദഗതി വന്നതോടെ വില്‍പ്പനക്കാര്‍ക്ക് രാജ്യത്ത് എവിടെ നിന്നും സാധനങ്ങള്‍ വാങ്ങാമെന്നും അത് പ്രാദേശിക വിപണിയില്‍ എത്തിക്കാമെന്നുമുള്ള സ്ഥിതിയായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. മുളകുകര്‍ഷകരെ സംരക്ഷിക്കാനും പ്രോല്‍സാഹിപ്പിക്കാനുമുള്ള അടിയന്തര നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.  

 

Gujarat chillies creates buzz in poll bound karnataka