morocconn-17

ലോകകപ്പ് സെമിഫൈനല്‍ വരെയെത്തി ചരിത്രം കുറിച്ച മൊറോക്കോയ്ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനവുമായി ഫിഫ. അടുത്തവര്‍ഷം നടക്കുന്ന ഫിഫ ക്ലബ് ഫുട്ബോള്‍ വേള്‍ഡ് കപ്പിന് മൊറോക്കോ വേദിയാകും. ഫെബ്രുവരി ഒന്നുമുതല്‍ 11 വരെയാണ് മല്‍സരങ്ങള്‍.

 

ലോകകപ്പില്‍ ടീമിന്റെ  പ്രകടനത്തിന്റെ ആവേശം മാറും മുമ്പ് ഫിഫ നടത്തിയ പ്രഖ്യാപനത്തിന്റെ സന്തോഷത്തിലാണ് മൊറോക്കോ. ഇക്കൊല്ലത്തെ ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് മൊറോക്കോ വേദിയാകുമ്പോള്‍ ലോകമാകെ തങ്ങളുടെ ദേശീയ ടീമിന് ആരാധകരുണ്ടെന്ന സന്തോഷവും മൊറോക്കക്കാര്‍ക്കുണ്ട്. മുമ്പ് രണ്ട് തവണ ക്ലബ് ലോകകപ്പിന് വേദിയായ ചരിത്രവും മൊറോക്കോയ്ക്കുണ്ട്. ഏഴ് ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പിന്റെ അവസാന എഡിഷനാകും ഇക്കുറി മൊറോക്കയില്‍ നടത്തുന്നത്. യുഎസ്എയിൽ നിന്നുള്ള സിയാറ്റിൽ സൗണ്ടേഴ്സ്, സ്പെയിനിൽ നിന്നുള്ള റയൽ മാഡ്രിഡ്, ആഫ്രിക്കയിൽ നിന്നുള്ള മൊറോക്കോയുടെ വൈഡാഡ്, ന്യൂസിലൻഡിൽ നിന്നുള്ള ഓൿലാൻഡ് സിറ്റി എന്നീ ടീമുകള്‍ ഇത്തവണ മല്‍സരിക്കും. 

 

ഖത്തറില്‍ മൊറോക്കോ ടീമിന്റെ ആരാധകരെ കൂടി കണ്ടിട്ടാകും ഫിഫയുടെ തീരുമാനമെന്നുറപ്പാണ്. കസബ്ലാന്‍ക നഗരത്തിലാകും മല്‍സരങ്ങള്‍ സംഘടിപ്പിക്കുക. 67,000 പേരെ ഉള്‍ക്കൊള്ളാവുന്ന മുഹമ്മദ് സ്റ്റേഡിയമാകും പ്രധാനവേദി. ചെല്‍സിയാണ് നിലവിലെ ചാംപ്യന്‍. 4 തവണ ചാംപ്യന്‍മാരായ റയല്‍ മ‍‍ഡ്രിഡാണ് ക്ലബ് ഫുട്ബോളില്‍ രാജാവ്. 

 

Morocco to host club world cup