sudhakaran-kv-thomas

പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ വി തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ കെ വി തോമസിനോട് സംസാരിച്ചിരുന്നു. പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ വി തോമസ് തന്നോട് പറഞ്ഞു. സസ്പെൻസ് നിലനിർത്തുന്നത് കെ വി തോമസിന്റെ തന്ത്രം ആയിരിക്കാമെന്നും സുധാകരൻ പറഞ്ഞു. 

 

കോൺഗ്രസുകാരുടെ ചോര വീണ മണ്ണിൽ കാൽ ചവിട്ടി സി.പി.എം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോടു പറഞ്ഞു. അത്ര വിശാലമായ മനസേ കോൺഗ്രസിനുള്ളൂ. കോൺഗ്രസിന് വിരുദ്ധമായി കെ.വി.തോമസ് നിലപാട് എടുക്കില്ല

 

ന്നും വിഡി സതീശൻ കൂടിച്ചേർത്തു. 

 

അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്കുള്ള ക്ഷണം ഇതുവരെ കെ.വി.തോമസ് നിഷേധിച്ചിട്ടില്ല. സെമിനാറില്‍ പങ്കെടുക്കുമോ എന്നതില്‍ തീരുമാനം നാളെയെന്ന് കെ.വി. തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. നാളെ രാവിലെ 11 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. സെമിനാറില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം കെ.വി.തോമസിനെ അറിയിച്ചിരുന്നു. നേതൃത്വത്തിന്റെ എതിര്‍പ്പ് കെ.പി.സി.സി പ്രസിഡന്‍റ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.  ഈ സാഹചര്യത്തില്‍ കെ.വി.തോമസിന്‍റെ തീരുമാനം നിര്‍ണായകമാണ്