കണ്ണൂർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിർണായകമായ മണ്ണാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം വലിയ വെല്ലുവിളി നേരിടുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം പരിമിതപെടുത്തുന്നു. സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രത്തിന്റെ അനുമതിക്കായി എല്ലാ ശ്രമവും നടത്തുന്നു. പ്രതിപക്ഷ പാർട്ടികൾ പദ്ധതി തടയാൻ ശ്രമിക്കുന്നു.
പ്രതിപക്ഷവാദങ്ങൾ യുക്തിരഹിതമാണ്. ജനങ്ങൾക്ക് ന്യായമായ നഷ്ട പരിഹാരം നൽകും . അടിസ്ഥാന സൗകര്യവികസനത്തിലും സമൂഹികക്ഷേമത്തിലും കേരളസർക്കാർ ഊന്നൽ നൽകുന്നു. ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായെന്നും വോട്ടുശതമാനം കുറഞ്ഞെന്നും സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗത പ്രസംഗത്തിൽ പിണറായി വിജയൻ പറഞ്ഞു.