heath
ആരോഗ്യമേഖലയുടെ ബജറ്റ് വിഹിതം വന്‍തോതില്‍ വര്‍ധിപ്പിച്ചു. ആരോഗ്യമേഖലയ്ക്ക് 2629 കോടി. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി  അനുവദിച്ചു. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും. 81 കോടി അനുവദിച്ചു. കൊച്ചി കാന്‍സര്‍ സെന്ററിന് 14 കോടി. മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടിയും അനുവദിച്ചു. കാരുണ്യ പദ്ധതിക്ക് 500 കോടി; പാലിയേറ്റിവ് കെയര്‍ മേഖലയ്ക്ക് 5 കോടിയും അനുവദിച്ചു.