stress-releif

സ്ട്രസ് നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയിട്ടുണ്ട്. ഇത് മാനസിക ആരോഗ്യത്തെ മാത്രമല്ല, ദഹനപ്രക്രിയയെയും വയറിന്‍റെ ആരോഗ്യത്തെയും സാരമായി ബാധിക്കാറുമുണ്ട്. വയറും തലച്ചോറും തമ്മിൽ പ്രത്യേക നാഡീവ്യൂഹം വഴി നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അമിതമായ സമ്മർദ്ദം ദഹനത്തെ മന്ദഗതിയിലാക്കാനും വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാക്കാനും മലവിസർജ്ജന ശീലങ്ങളെ തടസ്സപ്പെടുത്താനും ഇടയാക്കും.

സമ്മർദ്ദം വേഗത്തിൽ കുറയ്ക്കാനും അതുവഴി വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ലളിതമായ മൂന്ന് വിദ്യകൾ പരീക്ഷിക്കാവുന്നതാണ്: 

1. ഫിസിയോളജിക്കൽ സൈ 

മൂക്കിലൂടെ ദീർഘമായി ഒരു തവണ ശ്വാസമെടുക്കുക. അതിനുശേഷം ചെറിയൊരു ശ്വാസം കൂടി അകത്തേക്ക് എടുക്കുക. തുടർന്ന് സാവധാനത്തിൽ പൂർണ്ണമായി ശ്വാസം പുറത്തേക്ക് വിടുക. പെട്ടെന്ന് മനസ്സിനെ ശാന്തമാക്കാനും ആകുലതകൾ കുറയ്ക്കാനും ഈ ശ്വാസോച്ഛ്വാസ രീതി സഹായിക്കും.

2. ടെൻസ് ആൻഡ് റിലീസ് 

ശരീരത്തിലെ പേശികളെ മുറുക്കുകയും പിന്നീട് അയച്ചുവിടുകയും ചെയ്യുക എന്നതാണ് ഈ രീതി. ഉദാഹരണത്തിന്, മുഷ്ടിയോ തോളോ ഏകദേശം അഞ്ച് സെക്കൻഡ് നേരം ദൃഢമായി മുറുക്കിപ്പിടിച്ച ശേഷം പൂർണ്ണമായി റിലാക്സ് ചെയ്യുക.ശരീരത്തിലെ പേശികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പിരിമുറുക്കവും അസ്വസ്ഥതകളും ഒഴിവാക്കാൻ ഇത് മികച്ചതാണ്.

3. ഭ്രാമരി പ്രാണായാമം 

മൂക്കിലൂടെ ദീർഘമായി ശ്വാസമെടുത്ത ശേഷം, ഒരു ചെറിയ ഹമ്മിങ് ശബ്ദം ഉണ്ടാക്കിക്കൊണ്ട് സാവധാനത്തിൽ ശ്വാസം പുറത്തേക്ക് വിടുക. എവിടെവെച്ചും എപ്പോൾ വേണമെങ്കിലും ചെയ്യാൻ കഴിയുന്ന ഈ വ്യായാമം നാഡീവ്യൂഹത്തെ ശാന്തമാക്കാൻ ഏറെ ഫലപ്രദമാണ്.

സമ്മർദ്ദവും വയറിന്‍റെ ആരോഗ്യവും

വയറും തലച്ചോറും തമ്മിലുള്ള ബന്ധം കാരണം വിട്ടുമാറാത്ത സമ്മർദ്ദം ദഹനക്കേട്, വയറിലെ സംവേദനക്ഷമത, മലവിസർജ്ജന വ്യതിയാനങ്ങൾ എന്നിവയ്ക്ക് കാരണമാകാറുണ്ട്. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാൻ മാത്രമല്ല, ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും അത്യന്താപേക്ഷിതമാണ്.

How Stress Affects Your Gut Health:

Stress and gut health are closely connected, meaning high anxiety can significantly disrupt digestion and overall stomach well-being. Practicing simple breathing exercises and relaxation techniques can effectively reduce stress and restore your digestive system