Photo courtesy: Wikipedia
മനസിനെയലട്ടുന്ന തീര്‍ത്തും ചെറുതെന്ന് തോന്നിക്കുന്ന കാര്യങ്ങള്‍ ജീവിതത്തിന്‍റെ താളം തെറ്റിക്കാന്‍ പോന്നതാണ്. ഇന്ന് ചെയ്യേണ്ട കാര്യങ്ങള്‍ പിന്നീട് ചെയ്യാം എന്ന കരുതി മാറ്റിവെയ്ക്കുന്നവരുണ്ട്.. മടിയും മടുപ്പും കാരണം എല്ലാത്തിനെയും തണുത്ത് മട്ടില്‍ കാണുന്നവരാണ് ഇക്കൂട്ടര്‍. പിന്നെത്തേക്ക് വെച്ച് അവസാനം കാര്യങ്ങള്‍ വേണ്ട രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ട് ഉണ്ടാകുന്ന പേടിയാണ് മിക്കവാറും എല്ലാവരുടെയും പ്രശ്നം. നാളെ നാളെ നീളെ നീളെ എന്ന രീതിയില്‍ കാര്യങ്ങളെ സമീപിക്കുന്നതിനെ പ്രോകാസ്റ്റിനേഷന്‍ എന്നാണ് പറയുക.
കൃത്യനിഷ്ഠയുടെയോ ടൈം മാനേജ്മെന്‍റിന്‍റെയോ പ്രശ്നമല്ല ഈ പ്രവണതയെന്ന പഠനങ്ങള്‍ പറയുന്നു. ഇതിന് പിന്നിലുള്ള യഥാര്‍ഥ കാരണം ആളുകളും വൈകാരികതിയിലെ ചില പ്രശ്നങ്ങളാണ്. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ പരാജയം സംഭവിക്കുമോയെന്ന ഭയമാണ് ഇതില്‍ പ്രധാനം. എപ്പോഴും സംഭവിക്കാന്‍ പോകുന്ന അനന്തരഫലത്തേക്കുറിച്ചുള്ള ആശങ്കയാണ് മനുഷ്യരെ കാര്യങ്ങള്‍ മാറ്റിവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. അതുപോലെ തന്നെ അപകര്‍ഷതാ ബോധം, സ്വന്തം കഴിവില്‍ വിശ്വാസം ഇല്ലാത്ത അവസ്ഥ, ഇതൊക്കെ ആളുകളില്‍ ജോലി ചെയ്യാനുള്ള ഭയം ഉണ്ടാക്കുന്നു. മറ്റുള്ളവര്‍ എങ്ങനെ വിലയിരുത്തും, തള്ളിക്കളയുമോയെന്ന ഭയവും ഇത്തരക്കാരില്‍ ഉണ്ടാകും. സത്യത്തില്‍ ആശങ്കാപ്രശ്നമാണ് പ്രോകാസ്റ്റിനേഷന്‍റെ കാരണം.
ഇതിന്‍റെ വേറൊരു വെര്‍ഷനാണ് ഉയര്‍ച്ചയേയും വിജയത്തേയും പേടിച്ച് ഒന്നും ചെയ്യാതെ ഇരിക്കുന്നത്. തന്‍റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടക്കേണ്ടി വരുമോ, പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമോ, അതുവരെ ശീലിച്ച് വന്ന പാറ്റേണ്‍ മാറേണ്ടി വരുമോ എന്നൊക്കെയുള്ള ഭയത്തില്‍ നിന്നും ഇതുണ്ടാകാം.
ജോലികളെ ഒരു ഭാരമായാണോ കാണുന്നത് എന്ന് സ്വയം പരിശോധിക്കുക. വളരെയധികം പെര്‍ഫക്ഷനിസം കൊണ്ടുനടക്കുന്നവര്‍ക്കും ഈ പ്രവണതയുണ്ടാകും. ജോലി തീര്‍ക്കാന്‍ ഇത്തരക്കാര്‍ നന്നായി വിഷമിക്കും. ഇതിന് ആദ്യം ചെയ്യേണ്ടത് സ്വയമായി ക്രൂരമായി വിമര്‍ശിക്കുന്നത് നിര്‍ത്തുകയെന്നതാണ്. ഒരു കാര്യം ചെയ്യാന്‍ പറ്റില്ലെന്ന് തോന്നിയാല്‍ അത് തീര്‍ക്കാന്‍ സമയമെടുക്കും. സ്വയം സ്നേഹിക്കുകയും സഹാനുഭൂതിയോടെ പെരുമാറുകയുമാണ് വേണ്ടത്. ഒപ്പം ചെയ്യേണ്ട കാര്യത്തെപ്പറ്റി നല്ല ധാരണ ഉണ്ടാക്കുക.
ഒരു കാര്യം ചെയ്തതിന് ശേഷം സ്വയം ചില സമ്മാനങ്ങള്‍ നല്‍കുന്നത് നല്ലതായിരിക്കും. ഇടയ്ക്കൊക്കെ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതൊക്കെ മടുപ്പിന് പരിഹാരമാകും. ഒത്തിരി ചിന്തിച്ച് കൂട്ടുന്നവര്‍, വരുന്ന ചിന്തകളും ആശങ്കകളും ഒക്കെ കുറിച്ച് വെയ്ക്കാന്‍ ഒരു ജേണലിങ് സംവിധാനം തുടരുന്നത് നല്ലതായിരിക്കും