ആരോഗ്യ രംഗത്തെ കേരള മോഡലും ഗുജറാത്ത് മോഡലും ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നു. രാജ്യത്ത് വിളര്‍ച്ചയും പോഷകാഹാരക്കുറവ് ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം ഐസിഎംആര്‍ സര്‍വേയില്‍ ഒന്നാമതെത്തിയതാണ് ചര്‍ച്ചാ വിഷയം. ഗുജറാത്തും ചത്തീസ്ഗഡുമാണ് ഏറ്റവും പിന്നില്‍. ഇതാണോ ഗുജറാത്ത് മോഡല്‍ എന്ന ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ്, സര്‍വേ ബി.ജെ.പിക്കെതിരെ ആയുധമാക്കി.
വിളര്‍ച്ചയും പോഷകാഹാരക്കുറവും വിലയിരുത്താന്‍ എല്ലാ സംസ്ഥാനങ്ങളിലുമായി 183 ജില്ലകളിൽ, രണ്ട് ലക്ഷത്തിലധികം പേരില്‍ നടത്തിയ സര്‍വേയിലാണ് കേരളം ഒന്നമതെത്തിയത്. 2023-25 കാലയളവിലെ സര്‍വേ പ്രകാരം കേരളത്തില്‍ 5 മുതല്‍ 9 വയസുവരെയുള്ള കുട്ടികളില്‍ 9.8 ശതമാനവും കൗമാരക്കാരായ പെണ്‍കുട്ടികളില്‍ 21.4 ശതമാനവുമാണ് വിളര്‍ച്ചാ നിരക്ക്. കൗമാരക്കാരായ ആണ്‍കുട്ടികളില്‍ 6.3 ശതമാനത്തിന് മാത്രമാണ് വിളര്‍ച്ചയുള്ളത്. മുതിർന്ന സ്ത്രീകളിൽ 28 ശതമാനവും, പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ 29.1 ശതമാനവും വിളർച്ച ബാധിച്ചവരാണെന്നും കണ്ടെത്തി.
പട്ടികയില്‍ ഏറ്റവും പിന്നില്‍നിന്ന് രണ്ടാമതാണ് ഗുജറാത്തിന്‍റെ സ്ഥാനം. ഗുജറാത്തിൽ കൗമാരക്കാരായ പെൺകുട്ടികളിൽ 61.4 ശതമാനവും, മുതിർന്ന സ്ത്രീകളിൽ 63.8 ശതമാനവും, പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ 66.2 ശതമാനവും വിളർച്ച ബാധിച്ചവരാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ സർവേയിലെ ഫലം സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ ആയുധമാക്കി കോണ്‍ഗ്രസ്.
പ്രധാനമന്ത്രിയും അനുയായികളും 'മാതൃകാ സംസ്ഥാനമായി' ഉയർത്തിക്കാട്ടുന്ന ഗുജറാത്തിലെ അവസ്ഥ ഇതാണെന്ന് കേരളവുമായി താരതമ്യം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടരി ജയറാം രമേഷ് എക്സില്‍ കുറിച്ചു. ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കെ, കേന്ദ്ര ആരോഗ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനാകുമോ എന്നും ജയറാം രമേഷ് ചോദിച്ചു. ചത്തീസ്ഗഡാണ് സര്‍വേയില്‍ ഗുജറാത്തിന് പുറകിലുള്ള ഏക സംസ്ഥാനം.