food-drive

വാഹനമോടിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മൾ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം. വാഹനമോടിക്കുമ്പോള്‍ ഒരിക്കലും ഭക്ഷണം കഴിക്കരുതെന്ന് പറയുകയാണ് മോട്ടോര്‍വാഹനവകുപ്പ്.  വാഹനമോടിക്കുന്ന വ്യക്തിയുടെ മുഴുവന്‍ ശ്രദ്ധയും ഡ്രൈവിങ്ങിലായിരിക്കണം. റോഡിലെ കാര്യങ്ങളില്‍ അതീവ ശ്രദ്ധപുലര്‍ത്തിവേണം വാഹനമോടിക്കാന്‍. നമുക്കുണ്ടാകുന്ന ഒരു ചെറിയ അശ്രദ്ധയ്ക്ക് വലിയവില കൊടുക്കേണ്ടി വന്നേക്കാം.നമ്മുടെ ജീവന്‍ മാത്രമല്ല, അശ്രദ്ധകൊണ്ട് മറ്റൊരാളുടെ ജീവന്‍പോലും അപകടത്തിലാക്കാനും പാടില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

മോട്ടോര്‍ വാഹനവകുപ്പ് സമൂഹമാധ്യമപേജില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ 

വാഹനമോടിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മൾ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം..

1.ഇരുചക്ര വാഹനങ്ങളിൽ ഹാൻഡിലിൽ നിന്നും കൈകൾ വിടുവിക്കുന്നത്. 

2. സ്റ്റിയറിംഗ് വീലിൽ നിന്നും കൈകൾ എടുക്കേണ്ടി വരുന്നത്.

3. മൊബൈൽ ഫോൺ ഉപയോഗം (ബ്ലൂടൂത് ഉപയോഗിച്ചാൽ പോലും) അപകടത്തിലേക്ക് നയിച്ചേക്കാം.

4. നോട്ടം റോഡിൽ നിന്നും മാറുന്നത്.

5. ഡ്രൈവ് ചെയ്യുമ്പോൾ മറ്റു കാര്യങ്ങൾ ചിന്തിക്കുന്നത്.

6.വാഹനമോടിക്കുമ്പോൾ ദീർഘമായി സംസാരിക്കുന്നതും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നതും എന്തിന് മൊബൈൽ ഫോൺ റിങ് പോലും ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം.

7.വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത്.

8. മേക്ക് അപ്പ് ചെയ്യുന്നത് .

9. വാഹനത്തിൽ നിലത്തു വീഴുന്ന സാധനങ്ങൾ എടുക്കുന്നത്. 

10. റേഡിയോ / നാവിഗേഷൻ സിസ്റ്റത്തിലേക്ക് അമിതമായി ശ്രദ്ധിക്കുന്നത്. 

ഇങ്ങനെയെന്തും അപകടത്തിലേക്ക് നയിച്ചെക്കാവുന്ന ശ്രദ്ധാ വ്യതിയാനമായേക്കാം. ശ്രദ്ധിക്കുക സുരക്ഷിതരാകുക.

ഭക്ഷണം കഴിക്കുമ്പോള്‍ അതെന്ത് തന്നെ ആയാലും ചെറിയ ലഘു ഭക്ഷണമായാല്‍പോലും നമ്മുടെ ശ്രദ്ധമാരുന്നു. രോഡിലെ സാഹചര്യം മാറുന്നതിനുസരിച്ച് എളുപ്പത്തിലും വേഗത്തിലും ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിയാതെ വരുന്നു. അതിനാല്‍ വാഹനമോടിക്കുമ്പോള്‍ ഭക്ഷണം വേണ്ട.

The Department of Motor Vehicles advises never to eat while driving: