മുപ്പത് വയസ് പിന്നിട്ട സത്രീകളാണോ നിങ്ങള്‍?ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടെ ശരീരം ശ്രദ്ധിക്കാന്‍ സാധിക്കാതെ വരാറുണ്ടോ?? നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുക എന്നത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. പ്രത്യേകിച്ചും പ്രായം കൂടും തോറും സ്ത്രീകളില്‍ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ടുതന്നെ കൃത്യമായി ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അതിനായി എന്തെല്ലാം കാര്യങ്ങളള്‍ ചെയ്യാമെന്ന് നോക്കാം.
ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങനീരു പിഴിഞ്ഞു കുടിക്കാം. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ബാക്ടീരിയകളെ നശിപ്പിക്കാനും ദഹനം സുഗമമാക്കാനും നാരങ്ങാനീര് സഹായിക്കും.ഉറങ്ങുന്നതിനു മുൻപ് മുഖം നന്നായി കഴുകാം. മുഖം വൃത്തിയാക്കിയ ശേഷം വെള്ളരിക്കാനീര് മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം.പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ഒരു ദിവസത്തേക്കു വേണ്ട ഊർജം മുഴുവൻ ലഭിക്കുന്നത് ഇതിൽ നിന്നാണ്.
കൈകൾ എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കാം. പാത്രം കഴുകുമ്പോഴും മറ്റും സോപ്പിൻറെ അശം പറ്റിപ്പിടിച്ചിരിക്കാൻ സാധ്യത കൂടുതലാണ്. ഇത് ചർമത്തെ ദോഷകരമായി ബാധിക്കും.മുപ്പതു കഴിഞ്ഞാൽ മധുരത്തിന് അൽപം കടിഞ്ഞാണിടാം. മധുരപലഹാരങ്ങൾ അമിതമായി കഴിക്കുന്നത് പൊണ്ണത്തടിക്കും പ്രമേഹം പോലുള്ള രോഗങ്ങൾക്കും വഴിയൊരുക്കും.അമിത വിലകൊടുത്ത് സൗന്ദര്യ വർദ്ധക വസ്തുക്കൾക്കു പിന്നാലെ പോകാതെ വീട്ടിലുണ്ടാക്കാവുന്ന സൗന്ദര്യക്കൂട്ടുകൾ ആശ്രയിക്കാം. ഇതോടൊപ്പം നല്ല ഭക്ഷണവും വ്യായാമവും ശീലമാക്കാം. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം.
ഇവകൂടാതെ ഇടയ്ക്കിടെ രക്തപരിശോധന നടത്തി മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. പ്രത്യേകിച്ചും ഹൃദയത്തിന്‍റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും.അവ അവഗണിക്കരുത്,ഉയര്‍ന്ന ഹൃദയമിടിപ്പ്, വിട്ടുമാറാത്ത ക്ഷീണം, ഉത്കണ്ഠ തുടങ്ങിയവയാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനകള്‍. . എന്നാല്‍ ഭാരിച്ച ജോലിഭാരമാണ് ഈ പ്രശ്‌നത്തിന് കാരണമെന്ന കണക്കു കൂട്ടലില്‍ സ്ത്രീകള്‍ ഇത് അവഗണിക്കുന്നു.
രക്തപരിശോധനയ്ക്കൊപ്പം ഡയബറ്റിസ് പരിശോധനയും ശീലമാക്കാം.പ്രമേഹം സ്ത്രീകളിൽ വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, മറ്റ് രോഗങ്ങൾ എന്നിങ്ങനെയുള്ള വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ, 30 വയസിന് മുകളിലുള്ള സ്ത്രീകൾ അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.
30 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പതിവായി തൈറോയ്ഡ് പരിശോധന വളരെ അത്യാവശ്യമാണ്. കാരണം പ്രായത്തിനനുസരിച്ച് തൈറോയ്ഡ് തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.
മാമോഗ്രഫി വഴി നിങ്ങളുടെ സ്തനങ്ങൾ പരിശോധിക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. സ്തനാര്‍ബുദമുണ്ടോ എന്ന് തിരിച്ചറയാന്‍ ഇതിലൂടെ സഹായിക്കും,
സ്ത്രീകളിൽ സെർവിക്കൽ ക്യാൻസർ വ്യാപകമാകുകയാണ്. അതിനാല്‍, 30 വയസിന് മുകളിലുള്ള സ്ത്രീകൾ അതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ പരിശോധിക്കാന്‍ സഹായിക്കുന്നതാണ്
പാപ് സ്മിയർ ടെസ്റ്റ്. ഇത് സെർവിക്സിലെ അസാധാരണ കോശങ്ങൾ ക്യാൻസറായി മാറുന്നതിന് മുമ്പ് കണ്ടെത്തുന്നു. 30 വയസ്സിന് മുകളിലുള്ള സ്ത്രീകൾ കുറഞ്ഞത് 3 വർഷത്തിലൊരിക്കൽ പാപ് സ്മിയർ ടെസ്റ്റിന് വിധേയരാകണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.