ai generated image
കഴക്കൂട്ടത്തെ കോസ്‌മെറ്റിക്ക് ക്ലിനിക്കില്‍ അടിവയറ്റിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ 9 വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. യു.എസ്.ടി ഗ്ലോബലിലെ എന്‍ജിനീയറായ എം.എസ് നീതുവിനാണ് ദാരുണമായ അനുഭവം ഉണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം വീട്ടിലെത്തിയ നീതുവിന് അസ്വസ്ഥയുണ്ടായപ്പോള്‍ ഡോക്ടറെ വിളിച്ചിരുന്നുവെന്നും കുഴപ്പമില്ലെന്ന് വിശ്വസിപ്പിച്ചെന്നും നീതുവിന്‍റെ ഭര്‍ത്താവ് പത്മജിത്ത് പറഞ്ഞു. ചികില്‍സാപിഴവിന് കഴക്കൂട്ടം കുളത്തൂരുള്ള കോസ്മറ്റിക്ക് ക്ലിനിക്കിലെ ഡോ.ഷെനാള്‍ ശാശങ്കനെതിരെ പൊലീസ് കേസെടുത്തു.
ഇടതുകയ്യിലും കാലിലുമായി ഒന്‍പതു വിരലുകളാണ് ഒന്നരമാസത്തിന് ശേഷം മുറിച്ചുമാറ്റേണ്ടി വന്നത്. ശസ്ത്രിക്രിയക്ക് തൊട്ടടുത്ത ദിവസം വീട്ടിലെത്തിയപ്പോള്‍ നീതുവിന് അസ്വസ്ഥതയുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ആരോഗ്യം മോശമായപ്പോള്‍ കഴക്കൂട്ടത്തെ ക്ലിനിക്കിലെത്തി. ഗുരുതാവസ്ഥയിലെത്തിയപ്പോള്‍ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. 27 ദിവസം വെന്‍റിലേറ്ററില്‍ കിടന്നതിന് ശേഷം ജീവന്‍ രക്ഷിക്കാനാണ് ഒന്‍പതു വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നത്.
20 വയസ് മുതൽ 60 വയസുള്ളവരാണ് സൗന്ദര്യം കൂട്ടാൻ ആശുപത്രികളില്‍ എത്തുന്നവരില്‍ അധികവുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അതില്‍ത്തന്നെ സ്തന വലിപ്പം കൂട്ടാനും കുറയ്ക്കാനുമാണ് യുവതികള്‍ കൂടുതലായി എത്തുന്നത്. സിനിമ, ഐടി മേഖലകളില്‍ നിന്നുള്ളവരുടെ തള്ളിക്കയറ്റം തന്നെയുണ്ടെന്നും കോസ്മെറ്റിക് സർജന്മാര്‍ പറയുന്നു. 40 വയസ് കഴിഞ്ഞവർക്ക്, പ്രായം മറയ്ക്കാനുള്ള ശസ്ത്രക്രിയകൾ ആണ് വേണ്ടത്. ഫെയ്സ് ലിഫ്റ്റിങ്ങിനും ശരീരത്തിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്യലിനും ആവശ്യക്കാരെറേയാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മൂക്കിന്‍റെ ആകൃതി മാറ്റി ശരീരഘടന മെച്ചപ്പെടുത്താന്‍ യുവാക്കളും ആശുപത്രികളില്‍ എത്തുന്നുണ്ട്.