ഒരു നിമിഷം കൊണ്ട് ജീവിതം ഇല്ലാതാക്കാനോ മാറ്റിമറിക്കാനോ കെല്‍പ്പുളള ശത്രുവിനെ പോലെയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഓരോ വര്‍ഷവും ശരാശരി ഒരു കോടി 20 ലക്ഷം പേര്‍ക്ക് സ്ട്രോക്ക് ബാധിക്കപ്പെടുന്നുണ്ട്. എന്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം? ലക്ഷണങ്ങളിലൂടെ എങ്ങനെ ഈ രോഗം തിരിച്ചറിയാം? എന്തൊക്കെയാണ് ചികില്‍സാരീതികള്‍?
തലച്ചോറിലേക്കുളള രക്തയോട്ടം നിലയ്ക്കുമ്പോള്‍ മസ്തിഷ്ക കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. ഈ രോഗവാസ്ഥയെയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നു പറയുന്നത്. സ്ട്രോക്ക് പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഇസ്കെമിക് സ്ട്രോക്കും ഹെമറാജിക് സ്ട്രോക്കും. തലച്ചോറിലേക്ക് പോകുന്ന രക്തക്കുഴലുകള്‍ക്ക് ബ്ലോക്ക് സംഭവിക്കുകയും അതിന്‍റെ ഭാഗമായി തലച്ചോറിനുളളില്‍ രക്തം കട്ടപിടിക്കുകയും ചെയ്യുന്നതിനെയാണ് ഇസ്കെമിക് സ്ട്രോക്ക് എന്നു പറയുന്നത്. വളരെ ഗൗരവമേറിയ ഒന്നാണ് ഹെമറാജിക് സ്ട്രോക്ക്. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടുകയും തലച്ചോറിനുളളിലേക്ക് രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നൊരു വളരെ ഗുരുതരമായ അവസ്ഥയാണ് ഹെമറാജിക് സ്ട്രോക്ക്. ഇത് തലച്ചോറിനുളളിലെ രക്തസമ്മര്‍ദം കൂട്ടുകയും തലച്ചോറിനെ നശിപ്പിക്കുകയും ചെയ്യുന്നു. തക്കസമയത്ത് ഉചിതമായ ചികില്‍സ ലഭിച്ചില്ലെങ്കില്‍ തലച്ചോറില്‍ പരിഹരിക്കാനാകാത്ത തരത്തിലൊരു ക്ഷതമോ അല്ലങ്കില്‍ രോഗിക്ക് മരണമോ സംഭവിക്കാനിടയുണ്ട്.
സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍; എന്താണ് BE FAST രീതി?
സ്ട്രോക്ക് ബാധിതനായ വ്യക്തിയെ എത്രയും വേഗം ആശുപത്രിയിലെത്തിച്ചാല്‍ ഒരു പരിധിവരെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സാധിക്കും. ചിട്ടയായ ജീവിതശൈലി നിലനിര്‍ത്തിയാല്‍ത്തന്നെ സ്‌ട്രോക്കിനെ ഒരു പരിധിവരെ അകറ്റിനിര്‍ത്താം. പതിവായി വ്യായാമം ചെയ്യുക. പുകവലിയും മദ്യപാനവും പൂര്‍ണമായി ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുക. ജീവിതശൈലി രോഗങ്ങള്‍ക്ക് മരുന്നുകഴിക്കുന്നവര്‍ മുടങ്ങാതെ കഴിക്കുക. ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കാതെ ഉടനെ ആരോഗ്യവിദഗ്ധനെ സമീപിക്കുക.
കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക: www.lourdeshospital.in