പിടലീ..., മീശമാധവന്‍ സിനിമയിലെ ഈ വിളി കേള്‍ക്കാത്ത കഴുത്ത് വേദനക്കാര്‍ ഉണ്ടാവില്ല, ത്രിവിക്രമൻ എങ്ങോട്ടു തിരിഞ്ഞാലും അവിടെയെല്ലാമെത്തുന്ന ‘പിടലീ’ എന്ന ലൈൻമാൻ ലോനപ്പന്റെ പിൻവിളി പ്രേക്ഷകര്‍ ചിരിക്കുമെങ്കിലും കഴുത്ത് വേദന കാരണം സെർവിക്കൽ കോളർ ബെൽറ്റ് ഇട്ടവര്‍ക്ക് അത്ര രസമുണ്ടാവില്ല.
ഇന്ന് ചെറുപ്പക്കാര്‍ മുതല്‍ പ്രായമാവര്‍വരെയുള്ളവരുടെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് കഴുത്ത് വേദന. പണ്ടൊക്കെ ഇത്തരം വേദനകൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായാണ് കൊണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കഴുത്ത് വേദന സ്ഥിരമാണ്. തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ, കൈകൾക്ക് കൂടുതൽ ആയാസം നൽകിയുള്ള ജോലികളിൽ ഏർപ്പെടുന്നവർ, ദീര്‍ഘദൂരം വാഹനം ഓടിക്കുന്നവര്‍, കമ്പ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവർ, കിടന്നുകൊണ്ട് ഫോണും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്നവർ തുടങ്ങിയവരെയൊക്കെ കഴുത്ത് വേദന നിരന്തരം അലട്ടാറുണ്ട്.ശരിയായ രീതിയിലല്ലാത്ത ഇരിപ്പും ഉദാസീനമായ ജീവിതശൈലിയുമാണ് കഴുത്ത് വേദനയ്ക്ക് പ്രധാന കാരണം.
ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത് വേദനയ്ക്ക് കാരണമാകും. നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരിക്കുമ്പോൾ ഉറങ്ങുക, അല്ലെങ്കിൽ ചലിക്കുന്ന വാഹനത്തിൽ ഉറങ്ങുക എന്നിവ കഴുത്തിലെ അധിക സ്ട്രെയിനും തേയ്മാനത്തിനും കാരണമാകും.
സ്ട്രെച്ചിംഗ്
കഠിനമായ കഴുത്ത് വേദനയോടെ നിങ്ങള്‍ ഉണരുകയാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് അല്‍പ്പം സ്ട്രെച്ച് ചെയ്യുക എന്നതാണ്. നിങ്ങളുടെ തല മൃദുവായി ചലിപ്പിപ്പിക്കുന്നതിലൂടെ ഒരു പ്രത്യേക സ്ഥലത്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ തല വശത്തേക്ക് ചലിപ്പിക്കാം അല്ലെങ്കില്‍ 'അതെ' എന്ന് പറയുന്നതുപോലെ കുറച്ച് തവണ പതുക്കെ തലയാട്ടാം.
ഹോട്ട് കംപ്രസ്
ഹോട്ട് കംപ്രസ് പ്രയോഗിക്കുക. ഒരു ചൂട് അല്ലെങ്കില്‍ തണുത്ത കംപ്രസ്സ് കഴുത്തിലെ വേദനയില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നേടാന്‍ സഹായിക്കും. കംപ്രസ് നിങ്ങളുടെ പേശികളെ വിശ്രമിക്കുകയും കഴുത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു