മിക്കയാളുകളും ഒരുപോലെ ഇഷ്ടപ്പെടുന്ന് ഒന്നാണ് മധുരം. പലര്‍ക്കും ഒഴിവാക്കണം എന്ന് വിചാരിച്ചാല്‍പ്പോലും അതിന് കഴിയാറില്ല. ഒരു ദിവസം രാവിലെക്കുടിക്കുന്ന ചായ മുതല്‍ പല രീതികളില്‍ പഞ്ചസാര നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ പുതിയ പഠനങ്ങള്‍ അനുസരിച്ച് പഞ്ചസാര എത്രയും പെട്ടന്ന് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ബിഎംജെയില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഗര്‍ഭകാലത്തും കുട്ടിക്കാലത്തും പഞ്ചസാര ഒഴിവാക്കിയാല്‍ ഭാവിയില്‍ ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യത കുറയുമെന്ന് പറയുന്നു. 63000ത്തിലധികം ആളുകളിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഭാവിയിലെ ആരോഗ്യത്തിന് എത്രയും നേരത്തെ പഞ്ചസാര കഴിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലതെന്നും ഇതൊരു ഓര്‍മ്മപ്പെടുത്തലാണെന്നും പഠനത്തില്‍ പറയുന്നു.
കൂടാതെ കുട്ടികളിലെ പഞ്ചസാരയുടെ ഉപയോഗത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തേണ്ട പ്രാധാന്യത്തെക്കുറിച്ചും പഠനം വ്യക്തമാക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ഉള്‍പ്പടെ പഞ്ചസാര ഒഴിവാക്കേണ്ടിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നുണ്ട് പ്രത്യേകിച്ച് ഗര്‍ഭകാലത്ത്.
ഗര്‍ഭകാലത്തോ അല്ലെങ്കില്‍ ചറിയപ്രായത്തിലോ പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍ അത് രക്തക്കുഴലിന്റെ വികാസത്തെ ബാധിക്കും. പിന്നീട് ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, അമിത വണ്ണം എന്നിവയിലേക്കും നയിച്ചേക്കാം. എന്നാല്‍ ചെറുപ്പത്തില്‍ മധുരം ഉപോക്ഷിക്കുമ്പോള്‍ അത് പ്രായപൂര്‍ത്തിയായ ശേഷവും എങ്ങിനെ പ്രതിഫലിക്കുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു.
കുഞ്ഞങ്ങള്‍ക്ക് സോഫ്റ്റ് ഡ്രിഗ്സ്, പാക്കറ്റ് സ്നാക്സുകള്‍ എന്നിവ കൊടുക്കുന്നതിന് പകരം പഴങ്ങളും പച്ചക്കറികളും നല്‍കാം. മധുരം ഒഴിവാക്കുന്നത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.