ശബരിമലയിലേക്ക് മാലയിട്ട് വ്രതം തുടങ്ങുന്ന ദിവസം മുതൽ അയ്യപ്പന്മാർ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് ആരോഗ്യവിദഗ്ധർ. നടത്തം പോലുള്ള ലഘു വ്യായാമങ്ങൾ വൃതകാലത്ത് ശീലിച്ചു തുടങ്ങിയാൽ മലകയറ്റം എളുപ്പമാകും. ആരോഗ്യകരമായ ശരണയാത്രയ്ക്കായി എന്തൊക്കെ ചെയ്യണമെന്ന് വിശദീകരിക്കുകയാണ് കൊച്ചി കടവന്ത്രയിലെ ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.എബിൻ തോമസ്.