ഏറെ സ്വാദിഷ്ഠവും പോഷകവും നിറഞ്ഞ ആഹാരമാണ് കൂണുകള്‍. എന്നാല്‍ എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല. ചില കൂണുകള്‍ കഴിച്ചാല്‍ ജീവന്‍ തന്നെ അപകടത്തിലാകും. കഴിഞ്ഞ ദിവസം തിരുവനന്തപുരം അമ്പൂരിയിലെ ഒരു കുടുംബം കൂണ്‍ കഴിച്ച് ശാരീരീക ബുദ്ധിമുട്ടുകള്‍ ഉണ്ടായി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പറമ്പില്‍ നിന്ന് കിട്ടുന്ന കൂണുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൂണുകളെ പറ്റി ഗവേഷണം നടത്തുന്ന, കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രോഫസര്‍ ഡോ.അരുണ്‍ കുമാര്‍ പറഞ്ഞു തരും.