ചൂയിങ് ഗം തൊണ്ടയില്‍ കുടുങ്ങിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത് അപൂര്‍വമാണെന്ന് ആരോഗ്യവിദഗദ്ധര്‍. ഭക്ഷണമോ വസ്തുക്കളോ കുടുങ്ങിയാല്‍ എട്ടുമിനിറ്റ് വരെ മാത്രമേ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ പ്രഥമശുശ്രൂഷ നല്‍കി രോഗിയെ ആശുപത്രിയിലെത്തിക്കുകയെന്നതാണ് പ്രധാനമെന്ന് കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ചെയര്‍മാന്‍ ഡോ.വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു