cake-diabetics

TOPICS COVERED

അങ്ങനെ ഒരു വര്‍ഷം കൂടെ തീരാന്‍ പോകുന്നു. ഇനി ക്രിസ്തുമസും ന്യൂ ഇയറും ഉള്‍പ്പടെയുള്ള ആഘോഷങ്ങളുടെ വരവാണ്. പല നിറത്തിലും രൂപത്തിലുമുള്ള കേക്കുകളും, മധുരപലഹാരങ്ങളും വൈനും നമ്മെ പ്രലോഭിപ്പിച്ചേക്കാം. നവംബറിൽ ലോക പ്രമേഹ മാസം ആചരിച്ചതിന് ശേഷം ഡിസംബറില്‍ നമ്മെ കാത്തിരിക്കുന്ന ആഘോഷങ്ങള്‍ക്കിടയില്‍ നല്ല ആരോഗ്യം കാത്തുസൂക്ഷിച്ച് പ്രമേഹത്തെ ചെറുക്കുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയാണ്.

പ്രമേഹം തടയാൻ ആരോഗ്യകരമായ ശീലങ്ങൾ രൂപപ്പെടുത്തുക എന്നതാണ് പ്രധാനം.ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രമേഹരോഗം ബാധിക്കുന്നത്.ദക്ഷിണാഫ്രിക്കയില്‍ ഒന്പത് മുതിർന്നവരിൽ ഒരാൾ പ്രമേഹവുമായി ജീവിക്കുന്നു. പലരും പലപ്പോഴും രോഗനിർണയം പോലും നടത്തുന്നില്ല. ആരോഗ്യകരമായ ശീലങ്ങളും ദിനചര്യകളും വികസിപ്പിക്കുന്നത് ഈ രോഗം തടയാനും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

ഉദര ആരോഗ്യവും പ്രമേഹം തടയലും

ഉദര ആരോഗ്യത്തിന് പ്രമേഹം തടയുന്നതിൽ നിർണായക പങ്ക് ഉണ്ട് . സമതുലിതമായ ഗട്ട് മൈക്രോബയോമുകള്‍ ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും, അണുബാധ കുറയ്ക്കുകയും, രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. പോഷകവിദഗ്ധയായ നിക്കി റോബർട്സൺ, പ്രോസസ്ഡ് ഫുഡുകൾ ഒഴിവാക്കി പഴങ്ങൾ, പച്ചക്കറികൾ, മുഴുവൻ ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, നട്സ്, ആരോഗ്യമുള്ള കൊഴുപ്പ്, പ്രോട്ടീനുകൾ എന്നിവയിലൂടെയുള്ള വൈവിധ്യമാർന്ന ഫൈബർ ഉറവിടങ്ങളെ ഭക്ഷണത്തിലുള്‍പ്പെടുത്തണമെന്നും ശുപാർശ ചെയ്യുന്നു. നിങ്ങളുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങളെ – ഉദാഹരണത്തിന് വയറിന്‍റെ സ്തംഭനാവസ്ഥ, ക്ഷീണം, അല്ലെങ്കിൽ മൂഡ് സ്വിങ്സ് എന്നിവ അന്നപഥത്തിലെ ആരോഗ്യം എങ്ങനെയുണ്ടെന്ന് വിലയിരുത്തുന്നതിന് സഹായിക്കും. കൂടുതൽ വിശദമായ വിശകലനങ്ങൾക്കായി സമഗ്ര പരിശോധനകൾ ലഭ്യമാണ്.

പ്രമേഹം തടയാന്‍ വ്യായാമം

കൃത്യമായ വ്യായാമം, ഉദാഹരണത്തിന് നടപ്പ്, നീന്തൽ, സൈക്ക്ലിംഗ് മുതലായവ, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനാൽ പ്രമേഹത്തിന്‍റെ സാധ്യത ഏറെ കുറക്കുന്നു. നിങ്ങളുടെ ജീവിതശൈലിയോട് പൊരുത്തപ്പെടുന്ന വ്യായാമക്രമം രൂപീകരിക്കുക, കൂടാതെ ആത്മവിശ്വാസം നൽകാൻ മൊബൈൽ ആപ്പുകൾ ഉപയോഗിക്കുക.

മെച്ചപ്പെട്ട ആരോഗ്യത്തിനായി ഉറക്കം

രാത്രിയിൽ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം.നല്ല ഉറക്കം ഉപാപചയ ആരോഗ്യത്തിനും പ്രമേഹ പ്രതിരോധത്തിനും നിർണായകമാണ്. ഉറങ്ങുന്നതിനുമുമ്പ് ഉപകരണങ്ങളിൽ നിന്ന് നീല വെളിച്ചം കണ്ണിലടിക്കുന്നത് ഒഴിവാക്കുക, റിലാക്സിങ് വൈഡ് റുട്ടീന്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കുക . പുതിയ ശീലങ്ങള്‍ ഉറക്കം വീണ്ടെടുക്കാനും മാനസിക സമ്മർദ്ദ തോത് അളക്കാനും മികച്ച തീരുമാനങ്ങളെടുക്കാനും സഹായിക്കും. പോഷകാഹാരം, വ്യായാമം, ഉറക്കം, കുടലിൻ്റെ ആരോഗ്യം എന്നിവയ്ക്ക് മുൻഗണന നൽകുന്നതിലൂടെ, വ്യക്തികൾക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും.

ENGLISH SUMMARY:

tips for maintaining healthy lifestyle over the festive season