hair-fall-2-

TOPICS COVERED

നീണ്ട ഇടതൂര്‍ന്ന തലമുടി , മുട്ടൊപ്പം നീളമില്ലെങ്കിലും നല്ല ഉളളുള്ള മുടി ഏത് പെണ്‍കുട്ടികളുടേയും സ്വപ്നമാണ്. കയ്യില്‍ കിട്ടുന്നതൊക്കെ വാരിത്തേച്ച് , കീശകാലിയാകുന്നതല്ലാതെ മുടി തുടരെ പൊഴിയുന്നതല്ലാതെ മാറ്റമൊന്നുമില്ലേ , വിഷമിക്കണ്ട. പരിഹാരമുണ്ട് അതും വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു കൂട്ട്.

തേങ്ങാപ്പാല്‍ എടുക്കുക. ഇതിലേയ്ക്ക് ചെമ്പരത്തിയുടെ പൂവും ഇലകളും കൂടി ചേര്‍ത്തരച്ച് ചേര്‍ക്കുക. ഇത് നല്ലതുപോലെ മിശ്രിതമാക്കി ഹെയര്‍പായ്ക്കായി ഇടാം. അര മണിക്കൂര്‍ ശേഷം കഴുകി കളയണം.  മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിനോടൊപ്പം മുടി വരണ്ടു പോകാതെ ഇരിക്കാനും ഈ പായ്ക് സഹായിക്കും. ഷാംപുവും കണ്ടീഷണറും ഇടുന്ന ഗുണം ഒരുമിച്ച് ഈ പായ്ക്കിലൂടെ കിട്ടുമെന്നതാണ് പ്രത്യേകത.. അതും മുടി വരണ്ടുപോകാതെ തന്നെ. വരണ്ട മുടിയുളളവര്‍ക്ക് പറ്റിയ പായ്ക് കൂടിയാണിത്.. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കും. മുടി കൂടുതല്‍ മൃദുവായി അനുഭവപ്പെടും. ഏതുതരം മുടിയുള്ളവര്‍ക്കും ഇത് ഉപയോഗിയ്ക്കാം.

തുടക്കത്തില്‍  ആഴ്ചയില്‍ ഒന്നുരണ്ടു തവണയെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. തുടര്‍ച്ചയായ ഉപയോഗം ഉണ്ടാക്കുന്ന മാറ്റം അല്‍ഭുതപ്പെടുത്തുന്നതാണ്. ഏറെ പ്രയോജനം ലഭിയ്ക്കും. തലയില്‍ താരന്‍ പോലുളള പ്രശ്‌നങ്ങളെങ്കില്‍ ചെമ്പരത്തി ഇലയ്‌ക്കൊപ്പം ആര്യവേപ്പില കൂടി അരച്ച് കൂടെ ഉപയോഗിയ്ക്കാവുന്നതാണ്. താരനെ തുരത്താന്‍ ഇതേറെ ഗുണകരമാണ്. ആര്യവേപ്പില ഉപയോഗിക്കുന്നത് മുടിയ്ക്കും ചര്‍മത്തിനും വളരെ നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു.

best ayurvedic remedy for hairfall issues: