• ആലിസ് ഹുവാങ്ങിനെ ചൈനീസ് രഹസ്യാന്വേഷണവിഭാഗം സമീപിച്ചിരുന്നെന്ന സംശയവും ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നു

എന്‍വി‍ഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങുമായുള്ള ആലിസ് ഹുവാങ്ങിന്റെ ബന്ധം ആത്മാര്‍ത്ഥ പ്രണയം മാത്രമെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ബിസിനസുകാരിയായ ആലിസും ജെന്‍സനുമായുണ്ടായ ബന്ധത്തിനിടെ ചൈനയ്ക്കുവേണ്ടി ചാരപ്രവൃത്തികളൊന്നും തന്നെ നടത്തിയിട്ടില്ലെന്നാണ് ഇന്റലിജന്‍സ് സംഘം കണ്ടെത്തിയിരിക്കുന്നത്.

ജെന്‍സനെ നിരീക്ഷിക്കാനോ വിവരങ്ങള്‍ ശേഖരിക്കാനോ ചൈനയുടെ രഹസ്യ ഏജന്‍സിയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ആലിസിനെ നിയോഗിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ലഭിച്ചിരിക്കുന്ന തെളിവുകളൊന്നും ഇവരുടെ ചാരബന്ധത്തെ സൂചിപ്പിക്കുന്നവയല്ലെന്നും യുഎസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചൈനയുടെ താല്‍പര്യങ്ങള്‍ക്കായി ഇരുവരുടേയും ഭാഗത്തുനിന്നും ആസൂത്രിതനീക്കം നടത്തിയില്ലെന്നും വ്യക്തമാവുകയാണ്. അതേസമയം തന്നെ ആലിസ് ഹുവാങ്ങിനെ ചൈനീസ് രഹസ്യാന്വേഷണവിഭാഗം സമീപിച്ചിരുന്നെന്ന സംശയവും ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ചൈനയിലെ നിയമപ്രകാരം പലപ്പോഴും പൗരന്‍മാര്‍ക്ക് ഇത്തരം ചാരപ്രവൃത്തികളില്‍ ഏര്‍പ്പെടേണ്ടി വരാറുണ്ട്, ദേശീയ സുരക്ഷാ ഏജന്‍സികളുമായി സഹകരിക്കേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്.

എന്നാല്‍ ആലിസ് എന്‍വിഡിയയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നത്. അതേസമയം ആലിസിന്റെ ഭര്‍ത്താവ് കാങ് വെയ് ചൈനീസ് ഏജന്റായിരുന്നുവെന്നും രഹസ്യാന്വേഷണ ഏജന്‍സിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും സൂചനകളുണ്ട്.

ആലിസിന്‍റെ ചാരബന്ധത്തെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ക്കിടെയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വിവാദങ്ങളെത്തുടര്‍ന്ന് എന്‍വിഡിയ സിഇഒ സ്ഥാനത്തു നിന്നും രാജിവച്ച ജെന്‍സന്‍ ഹുവാങ്ങിനെ തിരിച്ചെത്തിക്കുന്നതില്‍ ഇടപെട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.

പിന്നീട് ട്രംപ് ഇടപെട്ടില്ലെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. ജെന്‍സന്‍ സ്ഥാനത്തു നിന്നും മാറിയതോടെ ഓഹരി വിപണിയിലുണ്ടായേക്കാവുന്ന തിരിച്ചടിയെക്കുറിച്ച് ട്രംപ് ആശങ്കപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Alice Huang Cleared of China Espionage Claims, US Report Says:

A US intelligence assessment has reportedly found no evidence that Alice Huang, who was romantically linked to Nvidia CEO Jensen Huang, engaged in espionage for China. According to The Wall Street Journal, investigators found no indication that China's Ministry of State Security recruited her to monitor Jensen Huang or obtain confidential information about Nvidia