jenson-huang

TOPICS COVERED

വിവാഹേതര ബന്ധങ്ങളുടെ പേരില്‍  സി.ഇ.ഒ സ്ഥാനം രാജിവച്ച ജെന്‍സണ്‍ ഹുവാങ്ങിനെ തിരിച്ചെടുത്ത് എന്‍വിഡിയ. ഹുവാങ്ങിനെ കയ്യടിച്ചും കെട്ടിപ്പിടിച്ചും ജീവനക്കാര്‍ സ്വീകരിക്കുന്നതിന്‍റെ നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കലിഫോര്‍ണിയ, സാന്‍റ ക്ലാരയിലെ കമ്പനി ആസ്ഥാനത്ത് തിങ്കളാഴ്ച തിരിച്ചെത്തിയ ഹുവാങ് ജീവനക്കാരോടെ വീണ്ടുമൊരവസരം നല്‍കിയതിന് നന്ദിപറയുകയും താന്‍ നല്ല ഒരു സിഇഒ ആയിമാറുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ആള്‍ക്കൂട്ടം ‘വി ലവ് യൂ ഹുവാങ്’ എന്നും ‘ജെന്‍സണ്‍ ജെന്‍സണ്‍’ എന്നും ഉറക്കെ വിളിച്ചുപറയുന്നതും കേള്‍ക്കാം. 

ദിവസങ്ങൾക്ക് മുൻപ് ഹുവാങ്ങിന്റെ തിരിച്ചുവരവ് തള്ളിക്കളഞ്ഞ കമ്പനി ഡയറക്ടർ ബോർഡിന്റെ മുൻ തീരുമാനത്തിൽ നിന്നുള്ള നിർണ്ണായകമായ ചുവടുമാറ്റമാണിത്. ഹുവാങ്ങിനെ തിരിച്ചെടുക്കുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രീ-മാർക്കറ്റ് വ്യാപാരത്തിൽ എൻവിഡിയയുടെ ഓഹരികൾ 25 ശതമാനത്തിലധികം കുതിച്ചുയർന്നു.

വിവാഹേതര ബന്ധങ്ങളുടെ പേരില്‍ നവംബർ 12-നാണ് ജെൻസൺ ഹുവാങ് സി.ഇ.ഒ സ്ഥാനം രാജിവെച്ചത്. ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തുന്നതായി യു.എസ് അധികൃതർ സംശയിക്കുന്ന ഒരു ബിസിനസുകാരിയുമായുള്ള ബന്ധവും ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ചാരവൃത്തി ആരോപണങ്ങൾ ബീജിങ് നേരത്തെ നിഷേധിച്ചിരുന്നു. വിഡിയോ ഗെയിം ചിപ്പ് നിർമ്മാതാക്കളായിരുന്ന എൻവിഡിയയെ നിർമ്മിത ബുദ്ധി (AI) പ്രോസസ്സറുകളുടെ ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരാക്കി മാറ്റിയത് ഹുവാങ്ങിന്റെ നേതൃത്വമാണ്.

ENGLISH SUMMARY:

Dramatic return of Jensen Huang as Nvidia's CEO following his previous resignation over personal controversies. Employees welcomed him warmly at the California headquarters, which subsequently triggered a significant surge in the company's stock prices.