ഏത് രാജ്യത്തായാലും ഏതവസ്ഥയിലായാലും കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ സിംഗപ്പൂരിന് ആഘാതമായി. സ്വന്തം വീട്ടില്‍ ഹോംവര്‍ക്ക് ചെയ്യുകയായിരുന്ന എട്ടുവയസുകാരന്‍ കാണ്‍കെ വീടിന്‍റെ പുറത്ത് നിന്ന് സ്വയംഭോഗം ചെയ്യുന്ന യുവാവിന്‍റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍  പ്രചരിക്കുന്നത്.

ടിയോങ് ബുഹ്റുവിലെ ഒരു ഫ്ലാറ്റിലാണ് സംഭവം. വീടിന് പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് യുവാവിന്‍റെ നികൃഷ്ടമായ ചെയ്തികള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. വൈകിട്ട് മൂന്നരയോടെ വീട്ടിലെ തീന്‍മേശയ്ക്ക് സമീപമിരുന്ന് ഹോംവര്‍ക്ക് ചെയ്യുകയായിരുന്നു എട്ടുവയസുകാരന്‍. ഈ സമയം മുപ്പതിനടുത്ത് പ്രായം തോന്നുന്ന ഒരു യുവാവ് ഫ്ലാറ്റിന് പുറത്തെ ഗ്രില്ലിലൂടെ അകത്തേക്ക് നോക്കുന്നത് കാണാം. പിന്നാലെ കാണുന്നത് ഇയാള്‍ പാന്‍റിന്‍റെ സിബ് അഴിച്ച് സ്വയംഭോഗം ചെയ്യുന്നതാണ്. കുട്ടിയുടെ അച്ഛന്‍ ഈ സമയം ഉറക്കമായിരുന്നു.

മിനിറ്റുകള്‍ക്കുശേഷം യുവാവ് പ്രദേശത്ത് നിന്ന് തന്നെ സ്ഥലംവിട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തന്‍റെ വീടിന് മുന്നില്‍ നടന്ന അതിക്രമത്തെക്കുറിച്ച് പിതാവ് മനസിലാക്കുന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിനെ തിരയുകയാണ് പൊലീസ്.

ENGLISH SUMMARY:

Malayala Manorama Online News reports on the shocking incident in Singapore where a young boy doing homework witnessed a man masturbating outside his apartment window. The victim's family discovered the perverted act through CCTV footage and promptly reported the suspect to the local police.