അമളി പറ്റുന്നത് സാധാരണമാണ്. എന്നാല്‍ ചില അമളികള്‍ കാലാകാലവും മറക്കാതെ മനസിലുണ്ടാകും, സിസിടിവികളുടെയും മറ്റും കാലത്ത് ഈ അമളികള്‍ ചിലപ്പോള്‍ വൈറലായെന്നും വരാം. അതാണ് ചൈനയിലെ ഒരു യുവതിക്ക് സംഭവിച്ചത്.
സ്ത്രീസൗന്ദര്യവര്‍ധകവസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടയില്‍ ആണ് സംഭവമരങ്ങേറുന്നത്. ജീവനക്കാരുടെ യൂണിഫോം കറുപ്പ് വസ്ത്രമാണ്. ഇതിനിടെയാണ് സ്ഥാപനത്തില്‍ ഒരു യുവതിയും യുവാവും വരുന്നത്. ഒരു ജീവനക്കാരി ഉപഭോക്താക്കളോട് ഉല്‍പ്പന്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്. ഇതിനിടെയാണ് പിന്നില്‍ നിന്നും മറ്റൊരു ജീവനക്കാരി വരുന്നത്.
വന്ന ഉടന്‍ തന്നെ അവര്‍ തമാശ രൂപേണ തന്‍റെ സഹജീവനക്കാരിയുടെ പിന്‍ഭാഗത്ത് ആഞ്ഞടിച്ചു. എന്നാല്‍ സഹജീവനക്കാരിയെന്ന് കരുതി അടിച്ചത് കടയില്‍ സാധനം വാങ്ങാന്‍ വന്ന യുവാവിന്‍റെ പിന്‍ഭാഗത്തായിരുന്നു. ഉടന്‍ തന്നെ യുവാവ് തിരിഞ്ഞുനോക്കി. യുവാവിന്‍റെ മുഖം കണ്ടതോടെയാണ് തനിക്ക് പറ്റിയ അമളി യുവതിക്ക് വ്യക്തമായത്. നാണംകെട്ട യുവതി ചുറ്റും നോക്കിയപ്പോഴാണ് തന്‍റെ സഹജീവനക്കാരിയെ കടയിലെത്തിയെ യുവതിയുടെ പിന്നില്‍ നില്‍ക്കുന്നത് ശ്രദ്ധിച്ചത്. പിന്നാലെ യുവതി ഓടി സഹജീവനക്കാരിയുടെ പിന്നിലൊളിച്ചു. എന്നാല്‍ സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയതോടെ യുവാവിനടുത്ത് ഓടിയെത്തി ഇവര്‍ മാപ്പ് പറയുകയും ചെയ്തു. പുറത്തിറങ്ങിയ വിഡിയോ വൈറലാണ്.