nobel-economy

AP

TOPICS COVERED

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം അമേരിക്കക്കാരായ റോബർട്ട് ഹാളിനും മൈക്കൽ വുഡ്‌ഫോർഡിനും. സർക്കാരുകൾക്കും സെൻട്രൽ ബാങ്കുകൾക്കും ഉണ്ടാകുന്ന  സാമ്പത്തിക ആഘാതങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിച്ച മാതൃകകളുടെ രൂപീകരണത്തിനാണ് പുരസ്കാരം. 

 

സാമ്പത്തിക സുസ്ഥിരതയ്ക്കള്ള സൂക്ഷ്മ അടിസ്ഥാനങ്ങളില്‍ ഊന്നിയാണ് ഇരുവരും മോഡലുകള്‍  വികസിപ്പിച്ചത് .സാമ്പത്തിക വ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍ ലഘൂകരിക്കാൻ ഇരുവരും സഹായിച്ചതായി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് വിലയിരുത്തി. 1.2 മില്യൺ ഡോളറാണ് പുരസ്കാരത്തുക. സാമ്പത്തിക നൊബേല്‍ പ്രഖ്യാപനത്തോടെ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരങ്ങളുടെ പ്രഖ്യാപനം പൂര്‍ത്തിയായി

 

റോബർട്ട് ഇ. ഹാൾ സ്റ്റാൻഫഡ് സർവകലാശാലയിൽ പ്രഫസറായി സേവനം അനുഷ്ഠിക്കുകയാണ്. കൊളംബിയ സർവകലാശാലയിലെ പ്രഫസറാണ് മൈക്കിൾ  വുഡ്‌ഫോർഡ്. സമ്പദ്‌വ്യവസ്ഥകൾ മാറ്റങ്ങളോട് പ്രതികരിക്കുന്ന വിധത്തെ കുറിച്ചും കൂടുതൽ സ്ഥിരത നേടുന്നതിനായി ചെയ്യേണ്ടതിനെ കുറിച്ചുമുള്ള ഗവേഷണങ്ങളിലാണ് റോബർട്ട് ഇ ഹാളും മൈക്കിൾ  വുഡ്‌ഫോർഡും പഠനം കേന്ദ്രീകരിച്ചത്. സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ പ്രഖ്യാപിച്ചത്. 

ENGLISH SUMMARY:

Nobel Prize in Economics 2024 was jointly awarded to American economists Robert E. Hall and Michael Woodford for their pioneering work on economic stability models. Their research helps governments and central banks manage economic shocks and reduce market fluctuations effectively.