AI Generated Image

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിനും ക്രൂരതകള്‍ക്കും ഇരയാക്കി. സംഘത്തിന്റെ തലവന്‍ ഇന്ത്യന്‍ വംശജന്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിനും നിരന്തര പീഡനത്തിനും ഇരയാക്കിയ കേസിലെ മുഖ്യപ്രതിയായ ഇന്ത്യന്‍ വംശജനെതിരെ വിചാരണ ആരംഭിച്ചു. ഫ്രാൻസിലെ പാരിസ് കോടതിയിൽ ഇന്നലെയാണ് രോഹന്‍ സന്ദീപ് റാണെ എന്ന 29കാരനെതിരെ വിചാരണ ആരംഭിച്ചത്.  കള്‍ട്ട് എന്ന തീവ്രവാദ ഗ്രൂപ്പിന്റെ തലവന്‍ കൂടിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് സൂചന. 

Also Read: ‘ബാധിച്ചാല്‍ 24 മണിക്കൂറിനകം മരണം; രോഗിക്ക് യാത്ര ചെയ്യാനാകില്ല’; റഷ്യന്‍ ലാബില്‍ നിന്ന് പുറത്തുചാടി

ഇന്‍സ്റ്റഗ്രാം, ഡിസ്കോര്‍ഡ് വഴിയാണ് രോഹന്‍ ഇരകളായ പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നത്.  മുന്‍പ് ലൈംഗികാതിക്രമത്തിനു ഇരയായ കുട്ടികളേയും മാനസിക ദൗര്‍ബല്യം നേരിടുന്നവരേയുമാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. അമേരിക്ക, ബ്രിട്ടൻ, നെതർലൻഡ്സ്, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് ഇയാളുടെ ക്രൂരതകള്‍ക്ക് ഇരയായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികദൃശ്യങ്ങള്‍ പകര്‍ത്തുകയും ശരീരത്തില്‍ സ്വയം മുറിവുകളുണ്ടാക്കാനും ആത്മഹത്യ ചെയ്യാനും പ്രേരിപ്പിക്കുകയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ മാറിടത്തില്‍ ബ്ലേഡ് ഉപയോഗിച്ച് രോഹന്‍ എന്ന് എഴുതാനുള്‍പ്പെടെ ഇയാള്‍ നിര്‍ബന്ധിച്ചതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

കുട്ടികളുടെ ചിത്രങ്ങള്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ക്രൂരതകള്‍ തുടര്‍ന്നതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. മനുഷ്യന്റെ സാധാരണ ബോധത്തിനു നിരക്കാത്ത കാര്യങ്ങളാണ് പ്രതികള്‍ ഇരകളെക്കൊണ്ട് ചെയ്യിച്ചിരുന്നത്. സ്വന്തം മുടിമുറിച്ച് ഭക്ഷിക്കാനും, മൂത്രം കുടിക്കാനും സ്വന്തം ശരീരത്തില്‍ ഇടിക്കാനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ട് സംഘം നിര്‍ബന്ധിച്ചു ചെയ്യിച്ചിരുന്നതായും പൊലീസ് രേഖകള്‍ പറയുന്നു. 

2020ലാണ് രോഹന്റെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ നടക്കുന്ന ചൂഷണങ്ങളുടെ സൂചനകള്‍ ലഭിക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (NCMEC)എന്ന സംഘടനയാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. 12കാരിയുടെ ശരീരത്തിൽ ‘രോഹൻ’ എന്ന് എഴുതിക്കുന്നതിന്റെ ചിത്രങ്ങൾ ഇന്റര്‍നെറ്റില്‍ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. തുടര്‍ന്ന് 2021ല്‍ രോഹനെ പൊലീസ് അറസ്റ്റ് ചെയ്തു. ജര്‍മനി, ന്യൂസീലന്‍ഡ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രോഹന്റെ സംഘാംഗങ്ങള്‍. വെള്ളിയാഴ്ച വരെയാണ് അടച്ചിട്ട മുറിയില്‍ വിചാരണ നടക്കുന്നത്. 

‘Rohan’ Carved on Girls’ Bodies; Indian-Origin Man Faces Trial in Paris Over Alleged Abuse:

An Indian-origin 29-year-old man, Rohan Sandeep Rane, is facing trial in Paris over allegations of sexually exploiting and repeatedly abusing underage girls across several countries. Prosecutors allege that he targeted vulnerable girls through Instagram and Discord, coercing them into sexual acts, self-harm and other abusive acts, and forcing some to carve his name on their bodies. The alleged abuse came to light after child-exploitation investigators discovered an image involving a 12-year-old girl, leading to an international investigation and Rane’s arrest in 2021