North Korea's nuclear test center was completely dismantled in accordance with the decision of the 3rd Plenary Meeting of the 7th General Conference of the Workers' Party of Korea in this undated photo released by North Korea's Korean Central News Agency (KCNA) in Pyongyang May 24, 2018. KCNA/via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY. REUTERS IS UNABLE TO INDEPENDENTLY VERIFY THE AUTHENTICITY, CONTENT, LOCATION OR DATE OF THIS IMAGE. NO THIRD PARTY SALES. SOUTH KOREA OUT.     TPX IMAGES OF THE DAY

File Image: KCNA

  • ഭൂകമ്പ മാപിനിയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് 2017 ലെ ആണവ പരീക്ഷണത്തെ തുടര്‍ന്നുണ്ടായത്. തുരങ്കം തകരുന്നതിനും മന്‍ടാപ് പര്‍വതത്തിന്‍റെ മുകള്‍ ഭാഗത്തെ രൂപം മൂന്ന് മീറ്ററോളം മാറുന്നതിനും ഇത് കാരണമായി

ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണങ്ങള്‍ 1399 ഭൂചലനങ്ങള്‍ക്ക് കാരണമായെന്ന് പഠന റിപ്പോര്‍ട്ട്.  2017 ലെ അവസാന ആണവ പരീക്ഷണത്തിന്‍റെ അനന്തരഫലങ്ങള്‍ ഇപ്പോഴും പരീക്ഷണമേഖലയില്‍ തുടരുകയാണെന്നും മൗണ്ട് മന്‍​ടാപിന്‍റെയും സമീപ പ്രദേശങ്ങളിലെയും ഭൂചലനങ്ങളുടെ ശക്തിയും ആവര്‍ത്തനത്തിന്‍റെ ഇടവേളയും വര്‍ധിപ്പിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. 

രണ്ടായിരത്തോളം വര്‍ഷം മന്‍ടാപ് പര്‍വതത്തിലോ അതിന്‍റെ പരിസരപ്രദേശങ്ങളിലോ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ 2008 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 1399 ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ഇതിന് കാരണം 2006 നും 2017നും ഇടയിലായി ഉത്തര കൊറിയ നടത്തിയ ആറ് ഭൂഗര്‍ഭ ആണവ പരീക്ഷണങ്ങളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

അതേസമയം തീര്‍ത്തും അസാധാരണമായ കണ്ടെത്തലാണിതെന്നാണ് ഗവേഷകര്‍ തന്നെ പറയുന്നത്. ആണവ പരീക്ഷണം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും അവ ഭൂചലനത്തിന് ഹേതുവാകാനിടയില്ലെന്നായിരുന്നു ഇക്കാലമത്രയുമുള്ള അനുമാനം. 2013 ല്‍ ഉത്തര കൊറിയ മൂന്നാമത്തെ ആണവ പരീക്ഷണം നടത്തിയപ്പോഴാണ് ആണവ പരീക്ഷണം നടത്തിയ മേഖലയില്‍ ഭൂചലനം ഗൗരവമായ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വളരെ കുറച്ച് ഭൂചലനങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടിട്ടുള്ളത്. എന്നാല്‍ 2017 ല്‍ അതുവരെ നടത്തിയതില്‍ വച്ചേറ്റവും വലിയതും ആറാമത്തേതുമായ ആണവ പരീക്ഷണം ഉത്തര കൊറിയ നടത്തിയതോടെ സ്ഥിതി മാറി. ഭൂചലനങ്ങളുടെ ശക്തിയും ആവര്‍ത്തന നിരക്കും വര്‍ധിച്ചു. 

ഭൂകമ്പ മാപിനിയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് 2017 ലെ ആണവ പരീക്ഷണത്തെ തുടര്‍ന്നുണ്ടായത്. തുരങ്കം തകരുന്നതിനും മന്‍ടാപ് പര്‍വതത്തിന്‍റെ മുകള്‍ ഭാഗത്തെ രൂപം മൂന്ന് മീറ്ററോളം മാറുന്നതിനും ഇത് കാരണമായി.  2 മുതല്‍ മൂന്ന് വരെ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ പിന്നീട് പതിവായതായും പുസന്‍ നാഷനല്‍ യൂണിവേഴ്സിറ്റിയിലെ ജിയോളജിക്കല്‍ സയന്‍സ് വിഭാഗം പ്രഫസര്‍ കിം പറയുന്നു. 'ചൈനയിലെയും കൊറിയയിലെയും 2000ത്തോളം വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡുകള്‍ നമുക്ക് ലക്ഷ്യമാണ്. മുന്‍പ് മേഖലയില്‍ ഭൂചലനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറയാനാവില്ല, പക്ഷേ തുലോം കുറവായിരുന്നു' അദ്ദേഹം വിശദീകരിച്ചു. 

പര്‍വതത്തിനുള്ളിലുള്ള പഴയതും സജീവമല്ലാതിരുന്നതുമായ വിള്ളലുകളെ ആണവ പരീക്ഷണം പുനരുജ്ജീവിപ്പിച്ചിട്ടുണ്ടാകാമെന്നും സ്ഫോടനത്തിന്‍റെ ഫലമായി പര്‍വതത്തിനുള്ളില്‍ പുതിയ വിള്ളലുകള്‍ രൂപപ്പെടുകയും അവയില്‍ വെള്ളം നിറയുകയും ചെയ്തിട്ടുണ്ടാകാമെന്നും പഠന റിപ്പോര്‍ട്ട ്പറയുന്നു. ഈ സമ്മര്‍ദം പര്‍വതത്തിനുള്ളിലെ പാറകളെ ഒന്നിച്ച് നീങ്ങാന്‍ പ്രേരിപ്പിക്കുകയും ഇത് ഭൂചലനത്തിന് കാരണമാകുന്നുവെന്നുമാണ് കണ്ടെത്തല്‍. 

ENGLISH SUMMARY:

A scientific study indicates that North Korea's underground nuclear tests led to nearly 1,400 earthquakes around Mount Mantap. The area had remained seismically inactive for nearly two millennia until Pyongyang conducted six nuclear detonations between 2006 and 2017. The largest 2017 explosion registered a magnitude of 6.3, deforming the mountain peak by three meters and collapsing internal tunnels. According to researchers at Pusan National University, the massive blasts reactivated dormant fault lines and fractured the granite structure. This structural damage trapped water in newly formed fissures, creating pressure that continues to generate small-scale earthquakes years later.