thailand-monk

TOPICS COVERED

 

ബുദ്ധസന്യാസിയുമായുള്ള ബന്ധം തട്ടിപ്പിന് മറയാക്കി ക്ഷേത്ര ഫണ്ടിൽ നിന്നും കോടികൾ തട്ടിയ കേസിൽ 47 കാരി തായ്‌ലൻഡിൽ അറസ്റ്റിൽ. ക്ഷേത്രത്തിലെ ജീവനക്കാരിയായ ഇവര്‍ 66കാരനായ സന്യാസിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തട്ടിപ്പും പുറംലോകമറിയുന്നത്. 92 ദശലക്ഷം ബാഹ്ത് (35 കോടി രൂപ) ആണ് ഇരുവരും ചേര്‍ന്ന് തട്ടിയത്. 

താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. പിന്നാലെ ക്ഷേത്രത്തിലെ പ്രാര്‍ഥനയും മറ്റും നടത്തി ഉദ്ദിഷ്ഠകാര്യം സാധിച്ച് തരാന്‍ തനിക്ക് കഴിവുണ്ടെന്നും ഇവര്‍ പറഞ്ഞു പരത്തി. കണ്ണേറ് കൊള്ളുന്നതിനും മറ്റുമായി തന്‍റെ പക്കല്‍ ചില ക്ഷുദ്രപ്രവര്‍ത്തികളുണ്ടെന്നും ഇവര്‍ പറഞ്ഞു പരത്തി. ഇങ്ങനെ ബുദ്ധസന്യാസിയുടെ പേരിലും ഇവര്‍ മാര്‍ക്കറ്റ് നടത്തി. ഭക്തരില്‍ നിന്നും പണം കൈപ്പറ്റുന്നതായിരുന്നു രീതി. 

രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നരക്കോടി വില വരുന്ന രണ്ട് വീടുകളാണ് ഇവര്‍ പണിതത്. ഇതുകൂടാതെ ആഢംബരം നിറഞ്ഞ ഇവരുടെ ജീവിതരീതിയും അധികൃതരുടെ ശ്രദ്ധ ഇവരിലേക്കാകര്‍ഷിച്ചു. അന്വേഷണത്തിന് പിന്നാലെ ഇവരുടെ വീട്ടില്‍ നിന്ന് സ്വര്‍ണ ബിസ്കറ്റുകളും ആഭരണങ്ങളും വിലകൂടിയ ഗൃഹോപകരണങ്ങളും മറ്റും കണ്ടെത്തി. വര്‍ഷങ്ങളായി ഇവര്‍ക്ക് ബുദ്ധസന്യാസിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതുവഴി ഇവര്‍ തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്നുമെന്ന നിഗമനത്തിലാണ് പൊലീസ്. 

ENGLISH SUMMARY:

A 47-year-old woman in Thailand has been arrested for embezzling 92 million baht (approximately Rs 35 crore) from a temple fund in collusion with a 66-year-old Buddhist monk. The scam came to light after CCTV footage of the woman engaging in a sexual relationship with the monk leaked. Posing as a single mother with spiritual powers, she duped devotees by offering rituals and protective charms, using the ill-gotten wealth to build luxury homes and accumulate gold and expensive appliances.