messi

TOPICS COVERED

ലയണല്‍ മെസിക്ക് പിറന്നാള്‍ ആശംസ നേരാന്‍ തെരുവുകളില്‍ അണിനിരന്ന് ആരാധകര്‍. പത്താം നമ്പറുകാരനായി രാവിലെയും രാത്രിയിലും പത്തുമണിക്കാണ് അര്‍ജന്റീനയിലെ ആരാധകര്‍ ആശംസ നേര്‍ന്നത്. സഹതാരങ്ങളും മെസിക്ക് പിറന്നാള്‍ സമ്മാനങ്ങള്‍ കൈമാറി 

സഹതാരങ്ങള്‍ സമ്മാനങ്ങളുമായി ലയണല്‍ മെസിക്ക് പിറന്നാള്‍ ആശംസനേരാനെത്തി. വൈനിയും തൊപ്പിയും മൊക്കെ മെസിക്ക് പിറന്നാള്‍ സമ്മാനമായി കൈമാറി 

ലയണല്‍ മെസിക്ക്  39 വയസായതിന്റെ ആഘോഷത്തിമിർപ്പിലായിരുന്നു അർജന്റീനയും. ജന്മദിനാശംസകൾ നേരാൻ തെരുവുകളിലും സമൂഹമാധ്യമങ്ങളിലും അണിനിരന്നു. അർജന്‍റീന ക്യാപ്റ്റന്‍റെ പത്താം നമ്പർ ജഴ്സിയെ അനുസ്മരിപ്പിച്ച്, പ്രാദേശിക സമയം രാവിലെ പത്തിനും രാത്രി പത്തിനും മെസ്സിക്കായി ജന്മദിനഗാനം ആലപിക്കാൻ രാജ്യമാകെ ക്യാംപെയ്‌നും നടന്നിരുന്നു. അർജന്‍റീനയുടെ പതാകയേന്തി ആരാധകര്‍ ഒത്തുകൂടി. ആശംസകള്‍ നേര്‍ന്ന് രാജ്യമാകെ ബില്‍ബോര്‍ഡുകളും ഉയര്‍ന്നു. 

Lionel Messi 39th birthday celebrations saw fans gather in Argentina, with a special tribute to his iconic number 10 jersey at 10 AM and 10 PM.: