ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപില്‍ ഇടവിട്ട് തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും ലോകത്തിലെ ഏറ്റവും വംശനാഷഭീഷണി നേരുന്ന വലിയ കുരങ്ങുകളെ വംശനാശത്തിലേക്ക് തള്ളിവിടുന്നു എന്നാണ് പഠനം തെളിയിക്കുന്നത്. നവംബര്‍ അവസാനം സുമാത്രയില്‍ ആഞ്ഞടിച്ച സെന്‍യാര്‍ ചുഴലിക്കാറ്റ് ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കി.

2025ല്‍ െതക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തമായിരുന്നു അത്. അതിശക്തമായ മഴ വലിയകുരങ്ങു  വംശങ്ങത്തിന്റെ നിലനില്‍പ്പിന് നേരിട്ട് ഭീഷണിയാകുമെന്ന് പഠനം പറയുന്നു. കറന്‍് ബയോളജി എന്ന സയന്‍സ് ജേണലില്‍പ്രസിദ്ധീകരിച്ചകണ്ടെത്തല്‍ പ്രകാരം 800ല്‍ താഴെമാത്രം ജനസംഖ്യയുള്ള തപനൂലി ഒറാങ് ഉട്ടാനുകളില്‍ 58 എണ്ണമെങ്കിലും വ്യാപകമായ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ടു. 

കാലാവസ്ഥ വ്യതിയാനത്തിന്റെയും ജൈവവൈവിധ്യ നഷ്ടത്തിന്റെയും പ്രതിസന്ധികള്‍ എത്രത്തോളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പഠനം. 

ഏഷ്യന്‍ വന്‍കരയില്‍ കണ്ടുവരുന്ന ഒരേയൊരു വലിയ കുരങ്ങുവര്‍ഗമാണ് ഒറാങ് ഉട്ടാന്‍. കാട്ടിലെ മനുഷ്യര്‍(Person of the forest)എന്നാണ്  പേരിന്റെ അര്‍ഥം. മനുഷ്യരുമായി 97 ശതമാനം DNA സാമ്യമുള്ള ഇവ വളരെ ബുദ്ധിശാലികളായ ജീവികളാണ്.

ഇന്തൊനീഷ്യയിലെയും മലേഷ്യയിലെയും സുമാത്ര, ബോര്‍ണിയോ എന്നീ ദ്വീപുകളിലെ ഉഷ്ണമേഖല മഴക്കാടുകളാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രം.  അവിശ്വസനീയമാംവിധം ബുദ്ധിശക്തിയിയുള്ളവരാണിവര്‍. ഒറാങ് ഉട്ടാന്‍ കുഞ്ഞുങ്ങള്‍ ആദ്യത്തെ രണ്ടുവര്‍ഷം അമ്മമാരുടെ ചുമലില്‍ ചെലവിടും. 

അവ ആറുമുതല്‍ എട്ടുവര്‍ഷം വരെ മുലയൂട്ടുന്നു. മുലകുടി മാറുന്നതുവരെ അമ്മമാരുമായി കൂടുകള്‍ പങ്കിടുന്നു. മനുഷ്യവേഷം ധരിച്ച് വിനോദസഞ്ചാരികള്‍ക്കായി പ്രകടനം നടത്താന‍് നിര്‍ബന്ധിതരാകുന്ന ഒറാങ് ഉട്ടാനുകള്‍ മുതല്‍ ബോക്സിംഗ്, പോള്‍ ഡാന്‍സിംഗ് ഷോകളില്‍ പ്രകടനം നടത്താന്‍ പരിശീലനം ലഭിച്ച ഒറാങ് ഉട്ടാനുകള്‍ വരെ വാണിജ്യപരമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ 

ഓരോ ആഴ്ചയും 25 ഒറാങ് ഉട്ടാനുകള്‍ കൊല്ലപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് അധികംവൈകാതെ ഒറാങ് ഉട്ടാനെ പുസ്തകത്തില്‍ മാത്രമുള്ള ചിത്രമായേ കാണാനാവൂ

എന്തുകൊണ്ട് സംരക്ഷിക്കണം?

ഒരു ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിനായുള്ള മുറവിളി മാത്രമല്ല ഒറാങ് ഉട്ടാന്‍ വിഷയത്തില്‍ ലോകം ഉയര്‍ത്തുന്നത്. മറിച്ച് അത് പരിസ്ഥിതിക്ക് നല്‍കുന്ന വിലമതിക്കാനാവാത്ത മറ്റൊരു സംഭാവനകൂടിയുണ്ട്. 

ഒറാങ് ഉട്ടാന്‍ വര്‍ഷത്തില്‍ വിവിധ ഇനങ്ങളിലുള്ള 5000ല്‍ അധികം മരവിത്തുകള്‍ കാട്ടില്‍ പലയിടങ്ങളിലായി നിക്ഷേപിക്കും.

ഇവ ഇല്ലാതായല്‍ ബോര്‍ണിയോയിലെയും സുമാത്രയിലെയും മഴക്കാടുകളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. 2050ല്‍ കാട്ടിലെ അവസാന ഒറാങ് ഉട്ടാനും മരിക്കുമ്പോള്‍ അത് ഒരു ജീവിയുടെ മാത്രം മരണമല്ല, അത് മഴയുടെ മരണത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമാണ്. കാരണം ഒറാങ് ഉട്ടാന്‍ ഇല്ലാത്ത കാട് പതിയെ പുല്‍മേടാകും പുല്‍മേട് പതിയെ മരുഭൂമിയാകും 

ENGLISH SUMMARY:

Orangutan populations are severely threatened by extreme rainfall and landslides in Sumatra, Indonesia. Studies indicate that over 58 Tapunuli orangutans, a critically endangered species with fewer than 800 individuals, have already perished due to widespread landslides, highlighting the interconnectedness of climate change and biodiversity crises.