Image credit: X/TheNorskaPaul

Image credit: X/TheNorskaPaul

TOPICS COVERED

പരമ്പരാഗത ആചാര സംരക്ഷണത്തിന്‍റെ ഭാഗമായി ഡെന്‍മാര്‍ക്കിന് കീഴിലെ സ്വയം ഭരണപ്രദേശമായ ഫെറോ ദ്വീപില്‍ വീണ്ടും തിമിംഗലങ്ങളുടെയും ഡോള്‍ഫിനുകളുടെയും കൂട്ടക്കുരുതി. ചൂണ്ടയിട്ടും കത്തിയെറിഞ്ഞുമാണ് അറ്റ്​ലാന്‍റിക് വൈറ്റ് സൈഡഡ് ഡോള്‍ഫിനുകളെ കൂട്ടത്തോടെ നാട്ടുകാര്‍ പിടികൂടുകയും പിന്നീട്  അറുത്തു കൊല്ലുകയും ചെയ്തത്. കൂട്ടക്കുരുതിയില്‍ സമുദ്രം രക്തക്കടലായി മാറിയെന്നാണ് രാജ്യാന്തര പരിസ്ഥിതി എന്‍ജിഒയായ സീ ഷെപ്പേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സ്കോട്ട്ലന്‍ഡിന് 200 മൈല്‍ വടക്കായി  മേയ് 27നാണ് ചടങ്ങ് നടന്നത്. തോര്‍ഷ്വനില്‍ നടന്ന കൂട്ടക്കുരുതിയില്‍ 402 പൈലറ്റ് തിമിംഗലങ്ങളും നാല് ബോട്ടില്‍ നോസ് ഡോള്‍ഫിനുകളും കൊല്ലപ്പെട്ടു. സ്കാല്‍ബോട്നുറില്‍ നടന്ന പരിപാടിയില്‍ 168 വൈറ്റ് സൈഡഡ് ഡോള്‍ഫിനുകളും ഹാവല്‍വികില്‍ നടന്ന കുരുതിയില്‍ 132 ഡോള്‍ഫിനുകളും കൊല്ലപ്പെട്ടു. 

ചൂണ്ടയിട്ടും കത്തിയെറിഞ്ഞു പിടികൂടുന്ന തിമിംഗലങ്ങളെ പിന്നീടാണ് ആളുകള്‍ കൊല്ലുന്നത്. ക്രമേണെ രക്തം വാര്‍ന്ന് ഇവയെ മരിക്കാന്‍ വിടുന്നത് ക്രൂരതയാണെന്നും കഴിഞ്ഞ വര്‍ഷം ദ്വീപിലുണ്ടായിരുന്ന തിമിംഗലങ്ങളിലും ഡോള്‍ഫിനുകളിലും മൂന്നില്‍ രണ്ടും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം കിരാതമായ ആചാരങ്ങള്‍ ഇന്നും തുടരുന്നതിന് ന്യായീകരണമില്ലെന്നും സര്‍ക്കാരുകള്‍ ഇടപെട്ട് യൂറോപ്പില്‍ ഇത് നിരോധിക്കുകയാണ് വേണ്ടതെന്നും സംഘടനകള്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. വിക്കിങ് കാലത്തെ ആചാരമെന്ന നിലയ്ക്കാണ് ഈ കൂട്ടക്കുരുതി തുടര്‍ന്ന് പോരുന്നത്. എന്നാല്‍ ചടങ്ങ് വെറുതേ സംസ്കാര സംരക്ഷണത്തിന് മാത്രം നടത്തുന്നതല്ലെന്നും ദ്വീപ സമൂഹത്തിന് ഭക്ഷണം സംഭരിക്കുക കൂടിയാണ് ഇതില്‍ നിന്ന് ചെയ്യുന്നതെന്നും ദ്വീപ് അധികൃതര്‍ പറയുന്നു.

ENGLISH SUMMARY:

A horrific mass slaughter of over seven hundred whales and dolphins was recorded in the Faroe Islands, an autonomous territory under Denmark, as part of their traditional Viking-age hunting ritual. According to reports published by the international marine conservation organization Sea Shepherd, the local dynamic hunting process turned the coastal ocean waters completely blood-red. The massive cull, executed across multiple bays including Tórshavn and Skálabotnur on May 27, claimed the lives of four hundred and two pilot whales and hundreds of white-sided dolphins. Animal rights groups have intensely condemned the practice, noting that driving the mammals to shallow waters and letting them bleed out is an act of extreme cruelty that must be legally banned across Europe. However, local Faroese authorities continue to defend the structural event, stating that the annual harvest is not for mere amusement but serves as a crucial corporate food and meat source for the island community.