അമേരിക്കയിലെ ഫ്ലോറിഡയില്‍ കോറല്‍ സ്പ്രിങ് വൈസ് മേയര്‍ വെടിയേറ്റ് മരിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രോ–അമേരിക്കന്‍ വംശജയായ നാന്‍സി മെറ്റയര്‍ ബവന്‍ (38) ആണ് മരിച്ചത്. നാന്‍സിയുടെ ഭര്‍ത്താവ് സ്റ്റീഫന്‍ ബവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ ബോവാര്‍ഡ് കൗണ്ടി ജയിലിലേക്ക് മാറ്റി.

മയാമിയില്‍ നിന്ന് 72 കിലോമീറ്റര്‍ വടക്കായി 1.34 ലക്ഷം ജനങ്ങളുള്ള പട്ടണമാണ് കോറല്‍ സ്പ്രിങ്. 2020ലാണ് നാന്‍സി ആദ്യമായി ഇവിടത്തെ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024ല്‍ രണ്ടാമതും വിജയിച്ചപ്പോള്‍ വൈസ് മേയറായി. ഹെയ്തി വംശജയായ നാന്‍സി 2024ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡെമക്രറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന്‍റെ പ്രചാരണവിഭാഗം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മെന്‍ ഓഫ് സെയ്ന്‍റ് ലൂക്സ് എന്ന മത സന്നദ്ധസംഘടനയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറാണ് പ്രതി സ്റ്റീഫന്‍ ബവന്‍. ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സഹജീവികളോട് അങ്ങേയറ്റം കാരുണ്യവും സ്നേഹവും കാണിച്ചിട്ടുള്ള പൊതുപ്രവര്‍ത്തകയായിരുന്നു നാന്‍സിയെന്ന് നഗരസഭയിലെ മറ്റ് കമ്മിഷണര്‍മാര്‍ (കൗണ്‍സിലര്‍മാര്‍) പറഞ്ഞു.

Florida Vice Mayor Nancy Metayer Bowen Fatally Shot; Husband Arrested Following Domestic Dispute:

Nancy Metayer Bowen, the first African-American Vice Mayor of Coral Springs, Florida, was shot and killed following a domestic dispute at her home. Her husband, Stephen Bowen, who serves as the COO of a religious non-profit, has been taken into police custody and moved to Broward County Jail. Nancy was a prominent Democratic figure who recently served as a campaign director for Kamala Harris during the 2024 presidential election. Local commissioners have expressed deep grief, remembering her as a compassionate leader and dedicated public servant.