rhino

TOPICS COVERED

വംശനാശ ഭീഷണി നേരിടുന്ന കറുത്ത കാണ്ടാമൃഗത്തിന്റെ കാഴ്ചയാണിനി. കെനിയയിലെ മസായി മാര നാഷണല്‍ റിസര്‍വില്‍ നിന്നാണ് ലോകത്തില്‍ത്തന്നെ എണ്ണത്തില്‍ കുറവുള്ള ജീവിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. 

വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കുപോലും അത്രയധികം കാഴ്ച അനുവദിക്കാത്ത വിഭാഗമാണ് കറുത്ത കാണ്ടാമൃഗങ്ങള്‍. ലോകത്തില്‍ എണ്ണത്തില്‍ നന്നേ കുറവ്. മുന്നിലെ കൊമ്പുകളാണ് പ്രത്യേകത.  കൊമ്പുകള്‍ക്കായി വേട്ടയാടപ്പെട്ട് വംശനാശഭീഷണി നേരിടുന്നവ. വനത്തിലെ കുന്നിന് മുകളിലെ തണുപ്പ് ആസ്വദിച്ച് കഴിയാനാണിഷ്ടം.

 വനസഞ്ചാരികളുടെ സ്വപ്നമാണ് ഈ കാഴ്ച.  കാണാന്‍ കിട്ടിയത് വലിയ പരിശ്രമത്തിന് ശേഷമെന്ന് കോട്ടയം സ്വദേശിയായ വൈൽഡ് ലൈഫ് വ്ലോഗര്‍ ജൂബി കരിക്കാടന്‍  1984-ൽ വെറും പതിനെട്ട് എണ്ണമായി കുറഞ്ഞിരുന്നു കറുത്ത കാണ്ടാമൃഗങ്ങൾ. പട്രോളിങ് ശക്തമാക്കി സംരക്ഷിച്ചതിന്റെ ഫലമായി എണ്ണത്തില്‍ നേരിയ വര്‍ധന. ഇന്ത്യയിലെ കാസിരംഗയിലാണ് കറുത്ത ഒറ്റക്കാമ്പന്മാരുള്ളത്. യാത്രക്കിടയില്‍ ഇവയെ കാണുന്നത് വലിയ ഭാഗ്യമായാണ് മസാരിമാലയിലെത്തുന്ന സഞ്ചാരികള്‍ കരുതുന്നത്

ENGLISH SUMMARY:

The sight of the critically endangered black rhinoceros is now being witnessed. Footage of this rare creature, with its distinctive horns, has been captured in Kenya's Masai Mara National Reserve, a species heavily targeted by poachers. Conservation efforts have led to a slight increase in their population after a drastic decline in 1984.