ഇന്ന് സ്വീഡനില്‍ ഫാറ്റ് ടൂസ്‍േഡ ആണ്. ഈസ്റ്ററിന് മുന്‍പുള്ള നോമ്പുകാലത്തിന് മുന്‍പ് കൊഴുപ്പേറിയ ഭക്ഷണം കഴിക്കുക പതിവായിരുന്നു. അതിനായി ഒരു പ്രത്യേകതരം ബണ്‍ തയ്യാറാക്കി കഴിച്ചിരുന്നു. ബണ്ണിന് രൂപമാറ്റങ്ങള്‍ ഉണ്ടായെങ്കിലും നൂറ്റാണ്ടുകളായി സ്വീഡനില്‍ ഈ ആചാരം തുടരുന്നു. ഇന്ന് 70 ലക്ഷത്തിലധികം ബണ്ണുകള്‍ സ്വീഡനില്‍ വിറ്റഴിക്കും എന്നാണ് പ്രതീക്ഷ.