AI IMAGE
പോണ്‍ സൈറ്റില്‍ കയറി കാഷ്വല്‍ സെക്സ് വിഡിയോ തിരഞ്ഞ യുവാവ് കണ്ടത് സ്വന്തം കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍. ചൈനയിലാണ് സംഭവം. 2023-ലാണ് എറിക് എന്ന യുവാവ് കാമുകിയുമൊത്ത് ഷെൻഷെനിലെ ഒരു ഹോട്ടലിൽ മുറിയെടുത്തത്. ആഴ്ചകൾക്ക് ശേഷം യാദൃശ്ചികമായി ഒരു അശ്ലീല സൈറ്റ് സന്ദർശിച്ചപ്പോഴാണ് തന്‍റെ ജീവിതം തകർക്കുന്ന കാഴ്ച എറിക് കണ്ടത്.
യുവാവും കാമുകിയും ഹോട്ടൽ മുറിയിലേക്ക് വരുന്നതും ബാഗ് വെക്കുന്നതും തുടർന്നുള്ള സ്വകാര്യ നിമിഷങ്ങളും കൃത്യമായി ആ വിഡിയോയിൽ പതിഞ്ഞിരുന്നു. മുറിയിൽ ഒളിപ്പിച്ചു വെച്ച രഹസ്യ ക്യാമറയിലൂടെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അവരുടെ സമ്മതമില്ലാതെ അപ്‌ലോഡ് ചെയ്ത വിഡിയോ അപ്പോഴേക്കും ആയിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞിരുന്നു.
യഥാർത്ഥ പോണോഗ്രാഫിയേക്കാൾ സ്വാഭാവികമായി തോന്നുന്നത് കൊണ്ടാണ് താന്‍ അത്തരം വിഡിയോകൾ കണ്ടിരുന്നതെന്നും അവർ അറിയാതെ പകർത്തുന്നതാണ് എന്നതായിരുന്നു അതിന്റെ ആകർഷണം. എന്നാൽ ഇരയായത് ഞാനാണെന്ന് അറിഞ്ഞപ്പോൾ ലോകം അവസാനിക്കുന്നത് പോലെ തോന്നിയെന്ന് യുവാവ് ദേശീയമാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ അത്തരത്തിലൊരു വിഡിയോ കണ്ടപ്പോള്‍ അത് താന്‍ തന്നെയാണെന്ന് മനസിലായപ്പോള്‍ അദ്ഭുതപ്പെട്ടുപോയി. കാമുകിയോട് ഈക്കാര്യം പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലെന്നും തമാശയായി കരുതിയെന്നും യുവാവ് പറയുന്നു. സത്യമാണെന്ന് അറിഞ്ഞപ്പോള്‍ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എന്നിവരുൾപ്പെടെ തനിക്ക് അറിയാവുന്ന ആളുകൾ ഇതിനകം തന്നെ ഈ ദൃശ്യങ്ങൾ ഓൺലൈനിൽ കണ്ടിരിക്കാമെന്ന് അവൾ ഭയപ്പെട്ടു. പരിഭ്രാന്തരായ ഇരുവരും ആഴ്ചകളോളം പരസ്പരം സംസാരിച്ചില്ല.
സ്പൈ-ക്യാമറ പോണോഗ്രഫിയെക്കുറിച്ചുള്ള തന്റെ വികാരത്തെ ഈ അനുഭവം പൂർണ്ണമായും മാറ്റിമറിച്ചു. അത്തരം ഉള്ളടക്കം കാണുന്നത് ഇപ്പോൾ തനിക്ക് ഇഷ്ടമല്ലെന്നും ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നത് നിർത്തിയെന്നും യുവാവ് പറഞ്ഞു.
ചൈനയിൽ അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത നിയമവിരുദ്ധമാണെങ്കിലും പത്തു വർഷത്തിലേറെയായി സ്പൈക്യാം മാഫിയ അവിടെ സജീവമാണ്. ഹോട്ടൽ മുറികളിൽ രഹസ്യമായി ക്യാമറകൾ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി വെബ്‌സൈറ്റുകൾക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ഏപ്രിലിൽ ചൈനീസ് സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നെങ്കിലും ഇത്തരം ദൃശ്യങ്ങൾ ഇപ്പോഴും ഓൺലൈനിൽ വ്യാപകമായി വിൽക്കപ്പെടുന്നുണ്ട്. സ്വന്തം അനുഭവം വെളിപ്പെടുത്തിക്കൊണ്ട്, ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നത് നിർത്തണമെന്നാണ് യുവാവ് എല്ലാവരോടും അഭ്യര്‍ഥിക്കുന്നത്.