തായ്‌ലന്‍ഡില്‍ വീണ്ടും ക്രെയിൻ തകർന്നുവീണ് അപകടം. തലസ്ഥാനമായ ബാങ്കോക്കിനടുത്തുള്ള സമുത് സഖോൺ പ്രവിശ്യയിലാണ് സംഭവം. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിനായി സ്ഥാപിച്ച ട്രെയിനാണ് റോഡിലേക്ക് തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ട് പേര്‍ കൊല്ലുപ്പെടുകയുംം രണ്ട് വാഹനങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് സിഖിയോയില്‍ ട്രെയിന് മേല്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലൊണ് പുതിയ സംഭവം.
ബാങ്കോക്കിനെ തെക്കന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടുകളിലൊന്നായ രാമ II റോഡിലെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ക്രെയിനുകളിലൊന്നാണ് തകര്‍ന്നുവീണത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ തായ്‌ലൻഡിൽ നടക്കുന്ന രണ്ടാമത്തെ ക്രെയിന്‍ അപകടം കൂടിയാണിത്. രണ്ട് നിർമ്മാണങ്ങളുടേയും കരാര്‍ ഒരേ കമ്പനിക്കാണ്. തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധന സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്,
ജനുവരി 14നായിരുന്നു ബാങ്കോക്കില്‍ നിന്ന് തായ്‌ലന്‍ഡിന്‍റെ വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് പോയ ട്രെയിന്‍ ക്രെയിന്‍ വീണ് പാളം തെറ്റി 32 പേര്‍ കൊല്ലപ്പെട്ടത്. 66 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നാഖോണ്‍ രാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിലാണ് അപകടമുണ്ടായത്. ക്രുങ് തെപ് അഫിവത് സ്റ്റേഷനില്‍ നിന്ന് ഉബോണ്‍ രത്ചത്‌തനിയിലേക്കുള്ള പ്രത്യേക ട്രെയിനായിരുന്നു ഇത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച കൂറ്റന്‍ ക്രെയിന്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്ന് ട്രെയിന്‍റെ ബോഗിക്ക് മേല്‍ വീണാണ് അപകടമുണ്ടായത്.