യുഎസുമായുള്ള സംഘര്‍ഷത്തിനിടെ ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ ബോംബാക്രണം. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടത്ത് സ്ഫോടനങ്ങളുണ്ടായി. സ്ഫോടനങ്ങള്‍ക്ക് പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലർച്ചെ 1.50ഓടെയാണ് ബോംബ് ആക്രമണം ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണം.
സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയെന്ന് വെനസ്വേല. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സ്ഫോടനങ്ങള്‍. ആക്രമണത്തെക്കുറിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല. തലസ്ഥാനത്ത് ഉള്‍പ്പെടെ സ്ഫോടനം നടന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രസിഡന്റ് നിക്കോളാസ് മഡൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വെനസ്വേലയ്‌ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് ഭരണകൂടം പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനെതിരെ നടപടികൾ കടുപ്പിച്ച ഘട്ടത്തിലാണ് ബോംബാക്രമണം.