President Donald Trump and Ukraine's President Volodymyr Zelenskyy shake hands at the start of a joint news conference following a meeting at Trump's Mar-a-Lago club, Sunday, Dec. 28, 2025, in Palm Beach, Fla. (AP Photo/Alex Brandon)
റഷ്യ– യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നീക്കത്തിന്റെ ഭാഗമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഫ്ലോറിഡയിലെ ട്രംപിന്റെ എസ്റ്റേറ്റ് വസതിയിലായിരുന്നു കൂടിക്കാഴ്ച.
സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ട്രംപ് മുന്‍കൈ എടുത്ത് തയാറാക്കിയ ഇരുപതിന കരാര്‍ നിര്‍ദേശങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ചര്‍ച്ചകളില്‍ മികച്ച പുരോഗതിയുണ്ടെന്ന് ട്രംപ് പ്രതികരിച്ചു. എന്നാല്‍, റഷ്യ കൈവശപ്പെടുത്തിയ ഡോണ്‍ബാസ് മേഖലയുടെ കാര്യത്തില്‍ ധാരണയിലെത്താനായിട്ടില്ല.
സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി ഫോണില്‍ സംസാരിച്ചു. ഫ്രാന്‍സ്, പോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികളുമായും ട്രംപ് ഫോണില്‍ സംസാരിച്ചു.