Image credit: Facebook
ഭര്‍ത്താവിനും മൂന്നു വയസുകാരന്‍ മകനുമൊത്ത് നടന്നു നീങ്ങുന്നതിനിടെ സിഡ്നിയില്‍ ഇന്ത്യക്കാരിയെ ആഡംബരക്കാര്‍ ഇടിച്ച് തെറിപ്പിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന സമന്വിത ധരേശ്വ(33)റാണ് മരിച്ചത്. സമന്വിതയും കുടുംബവും റോഡ് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ക്ക് റോഡ് കടക്കുന്നതിനായി ഒരു കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തിക്കൊടുത്തു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബരക്കാര്‍ യുവതിയെ പിന്നില്‍ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
യുവതിയും ഗര്‍ഭസ്ഥ ശിശുവും തല്‍ക്ഷണം മരിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ആഡംബരക്കാര്‍ ഓടിച്ചിരുന്ന 19കാരന്‍ ആരോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ ആരോണിന് ജയില്‍ ശിക്ഷയും പിഴയും ലഭിക്കും.
മനപ്പൂര്‍വം ഉണ്ടാക്കിയ അപകടമല്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആരോണിന്‍റെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും കോടതി ജാമ്യം നല്‍കിയില്ല. രണ്ട് കുടുംബങ്ങളാണ് ബാധിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കഴിഞ്ഞ വര്‍ഷമാണ് വടക്കു പടിഞ്ഞാറന്‍ സിഡ്നിയില്‍ സമന്വിതയും കുടുംബവും വീടു വയ്ക്കുന്നതിനായി ഭൂമി വാങ്ങിയത്. രണ്ടു നില വീട് വയ്ക്കുന്നതിനുള്ളനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ദാരുണ സംഭവം.