യൂറോപ്യൻ വംശജയായ ഒരു ഗായിക സിംഗപ്പൂരിലെ ഒരു ഫുഡ് കോർട്ടിൽ അർധ നഗ്നയായെത്തി പാട്ടുപാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലാകെ വൈറൽ കാഴ്ച്ചയായി. ന്യൂസിലൻഡ് ഗായികയായ കിര പീസ് (Kira Peace) സിംഗപ്പൂരിലെ ഒരു ഫുഡ് കോർട്ടിൽ നടത്തിയ പ്രകടനമാണ് കാഴ്ച്ചക്കാരെയും സമൂഹമാധ്യമങ്ങളെയും ഞെട്ടിച്ചത്.
ശരീര ഭാഗങ്ങൾ വെളിപ്പെടുത്തുന്ന തരത്തിൽ വസ്ത്രങ്ങൾ ധരിച്ചെത്തിയ ഗായിക, ഫുഡ് കോർട്ടിലെ മേശകളുടെ മുകളിലൂടെ നടന്നും പാട്ടുപാടിയുമാണ് പ്രകടനം നടത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു പുരുഷനുമായി അവൾ അടുത്ത് ഇടപഴകുന്നതും, ലൈംഗിക ചുവയോടെ സംസാരിക്കുന്നതും, അയാൾക്കൊപ്പം ഡാൻസ് ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോയുടെ കമന്റ് ബോക്സിലാകെ ഗായികയുടെ അല്പ വസ്ത്രത്തെ പറ്റിയുള്ള അഭിപ്രായങ്ങളാണ്. കിരയുടെ ബൂട്ടുകൾ മേശപ്പുറം വൃത്തികേടാക്കുമോ എന്നാണ് ഒരാളുടെ കമന്റ്. ഗായികയുടെ സെക്സിയായുള്ള വസ്ത്രധാരണത്തെയും ആലാപന മികവിനെയും അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളുമുണ്ട്.
ഈ വീഡിയോ കഴിഞ്ഞ ദിവസം എസ്‌ജി ഡെയ്‌ലി എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. അവിടെ 128,000 പേരാണ് വിഡിയോ കണ്ടത്. ഓഗസ്റ്റ് 7-നാണ് ഈ സംഭവം നടന്നതെന്നും, എൻജി ആൻ പോളിടെക്നിക്കിലാണ് ഈ ഫുഡ് കോർട്ട് സ്ഥിതി ചെയ്യുന്നതെന്നും ഒരാൾ കമന്റ് ചെയ്യുന്നു.
തങ്ങൾ സംഘടിപ്പിച്ചതോ അംഗീകരിച്ചതോ ആയ ഒരു പരിപാടിയായിരുന്നില്ലെന്ന അവിടെ നടന്നതെന്ന് പോളിടെക്നിക് അധികൃതർ വ്യക്തമാക്കി. കൂടാതെ, വീഡിയോയിലെ പാടുന്നയാൾ തങ്ങളുടെ വിദ്യാർത്ഥിനിയല്ലെന്നും, സെക്യൂരിറ്റി ജീവനക്കാർ സ്ഥലത്തെത്തുന്നതിന് മുമ്പ് അവർ സ്ഥലം വിട്ടിരുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു.