സമാധാനം പുനസ്ഥാപിക്കാൻ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ നടത്തിയ ചർച്ച പരാജയം. പ്രധാന വിഷയങ്ങളിൽ നിന്ന് കഴിഞ്ഞുമാറാൻ അഫ്ഗാൻ ശ്രമിച്ചെന്നു പാക് മന്ത്രി അതാവുള്ള തരാർ പറഞ്ഞു. ചർച്ച അട്ടിമറിച്ചത് ഇന്ത്യയാണെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കുറ്റപ്പെടുത്തി. തുർക്കിയിലെ ഇസ്താംബുളിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ സംഘർഷം വീണ്ടും രൂക്ഷമാകാനാണ് സാധ്യത.
അഫ്ഗാനെ ഉപയോഗിച്ച് ഇന്ത്യ നിഴല്‍ യുദ്ധം നടത്തുകയാണ്. പലതവണ സമാധാന കരാറിന് തൊട്ടടുത്തെത്തി. അവസാന നിമിഷം താലിബാൻ പിൻമാറുകയായിരുന്നു. താലിബാന്‍ ഭരണകൂടം ഇന്ത്യയുടെ കളിപ്പാവകളെന്നും ഖ്വാജ ആസിഫ് പറഞ്ഞു. തുർക്കിയിൽ ആയിരുന്നു ചർച്ചകൾ.
ടിടിപി തലവനെ ലക്ഷ്യമിട്ട് കാബൂൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് ഒക്ടോബറിൽ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പിന്നാലെ 2,600 കിലോമീറ്റർ അതിർത്തിയിലെ പാക്കിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് നേരെ താലിബാൻ ആക്രമണം നടത്തുകയായിരുന്നു.