അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്‍പത് വയസുകാരനും 10 വയസുകാരിക്കുമെതിരെ േകസ്. യു.എസിലെ ഒഹായോയില്‍ നിന്നുള്ളവരാണ് ഇരുവരും. ക്ലീവ്‌ലാൻഡില്‍ നിന്നുള്ള അഞ്ചു വയസുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്.
സെപ്റ്റംബര്‍ 13 ന് ക്ലീവ്‌ലാൻഡ് ഫീൽഡിലാണ് കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. അമ്മ ചികിത്സയിലായതിനാല്‍ ബന്ധുവീട്ടിലേക്ക് പോയ സമയത്തായിരുന്നു സംഭവം. പരുക്കേറ്റ നിലയില്‍ എമര്‍ജന്‍സി വിഭാഗമാണ് കുട്ടിയെ കണ്ടെത്തുന്നത്. നിലവില്‍ കുട്ടിയുടെ ആരോഗ്യാവസ്ഥ എന്താണെന്നത് സംബന്ധിച്ച് വിവരം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ മാസം അഞ്ചു വയസുകാരിയുടെ അമ്മ മകള്‍ക്ക് നേരിട്ട ആക്രമണത്തെ പറ്റി ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ബോധമില്ലാത്ത അവസ്ഥയില്‍ രക്തത്തില്‍ കുളിച്ചായിരുന്നു മകളെന്നും തലയില്‍ നിന്നും മുടി പറിച്ചെടുത്ത നിലയിലായിരുന്നുവെന്നുമായിരുന്നു കുറിപ്പ്. മകളെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത നിലയിലായിരുന്നുവെന്നും അവര്‍ എഴുതി.
കൊലപാതകശ്രമം, നാല് ബലാത്സംഗം, കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടെ ഒന്നിലധികം കേസുകളാണ് ഒന്‍പതുകാരനും 10 വയസുകാരിക്കുമെതിരെ ചുമത്തിയത്. ക്ലീവ്‌ലാൻഡ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളായ രണ്ട് കുട്ടികളെ പിന്നീട് ജുവനൈൽ കോടതിയിൽ ഹാജരാക്കും. ഒഹായോയിലെ നിയമപ്രകാരം, 14 വയസോ അതിൽ കൂടുതലോ പ്രായമുള്ള പ്രായപൂർത്തിയാകാത്തവര്‍ക്കെതിരെയുള്ള കേസുകൾ മുതിർന്നവരുടെ കോടതിയിലേക്ക് മാറ്റുകയുള്ളൂ.