Image Credit: Chainwit/wikipedia

പ്രക്ഷോഭം കനത്ത നേപ്പാളില്‍ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങി. കാഠ്മണ്ഡു വിമാനത്താവളം അടയ്ക്കുകയും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തതോടെയാണ് ആളുകള്‍ കുടുങ്ങിയത്. എഴുന്നൂറോളം ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായും പ്രശ്നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എന്നിവയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. 

A military vehicle moves past a burnt vehicle on a road near the Singha Durbar office complex that houses the Prime Minister's office and other ministries, following protests against Monday's killing of 19 people after anti-corruption protests triggered by a social media ban which was later lifted, in Kathmandu, Nepal, September 10, 2025. REUTERS/Navesh Chitrakar

അതേസമയം, നേപ്പാളില്‍ കൂടുതലിടങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. പരിധി വിട്ട് പ്രതിഷേധിച്ചാല്‍ നടപടി സ്വീകരിക്കുമെന്നാണ് സൈന്യത്തിന്‍റെ മുന്നറിയിപ്പ്. പ്രതിഷേധം നിലവിട്ട് കലാപസമാനമായതോടെ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവച്ചിരുന്നു. 

ഫെയ്സ്ബുക്കും വാട്സാപ്പും ഉള്‍പ്പടെ 26 സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് യുവജനങ്ങള്‍ തെരുവിലറങ്ങിയത്. അഴിമതിക്കെതിരെ െജന്‍ സി എന്നെഴുതിയ ബാനറുകളുമായി യുവാക്കള്‍ നഗരങ്ങള്‍ കയ്യേറി. പ്രതിഷേധം അക്രമാസക്തമായതിന്  പിന്നാലെ പൊലീസ് വെടിയുതിര്‍ക്കുകയും 22 സമരക്കാര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. പിന്നാലെ വിലക്ക് സര്‍ക്കാര്‍ പിന്‍വലിക്കുകയും പ്രധാനമന്ത്രി രാജിവയ്ക്കുകയുമായിരുന്നു. 

കലാപത്തില്‍ കൊല്ലപ്പെട്ട 22 യുവാക്കളുടെ ജീവന് ആര് ഉത്തരവാദിത്തം പറയുമെന്ന ചോദ്യം ബാക്കിയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കടക്കം സൈന്യം കൂടുതല്‍ സുരക്ഷയൊരുക്കി. നേപ്പാളിൽ കുടുങ്ങിയ വിദേശ പൗരന്മാർക്ക് സഹായം നൽകുമെന്നും  അറിയിച്ചു.  നേപ്പാളില്‍ സമാധാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. കലാപം കെട്ടടങ്ങിയെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരണം കീറാമുട്ടിയായി തുടരുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധത്തിന്‍റെ ചൂടറിഞ്ഞതോടെ കാഠ്മണ്ഡുവിന്‍റെ സ്വതന്ത്ര മേയറും റാപ്പറുമായ ബാലേന്ദ്ര ഷായ് പ്രധാനമന്ത്രി പദത്തിലെത്തുമോ എന്നാണ് ഇനി അറിയേണ്ടത്

ENGLISH SUMMARY:

Nepal political crisis has resulted in many Indians being stranded. The closure of Kathmandu airport and flight cancellations have left hundreds of Indian citizens waiting for a resolution and safe passage back home.