TOPICS COVERED

ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡിലും ശ്രദ്ധാകേന്ദ്രമായത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും മകളുമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ ചൈന തോൽപ്പിച്ചതിന്റെ എൺപതാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പതിമൂന്നുകാരിയായ മകള്‍ക്കൊപ്പമാണ് പോങ്യാങ്ങില്‍ നിന്ന് കിം ബെയ്ജിങ്ങിലെത്തിയത്. എല്ലാം ദുരൂഹമായി സൂക്ഷിക്കുന്ന കിം മകളുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കിം ജുഎ എന്ന പേരുപോലും അങ്ങനെയാണെന്ന് ഉറപ്പില്ല. ഉത്തരകൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങളിലും പൊതുവേദികളിലും 2022 മുതൽ ഈ മകള്‍ക്കൊപ്പമാണ് കിം എത്തുന്നത്. 2022 മുതൽ കിമ്മിനൊപ്പം പൊതുവേദികളിൽ കണ്ടിട്ടുള്ള കിം ജു എ നോർത്ത് കൊറിയൻ സ്റ്റാമ്പിലും ഇടം പിടിച്ചു കഴിഞ്ഞു. കിമ്മിന്‍റെ പ്രിയപ്പെട്ട ഈ മകളാണ് അടുത്ത പിന്‍ഗാമി എന്നാണ് സൂചന. പോങ്‌യാങ്ങിൽ തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കിയ കിം ജു എ ആദ്യമായാണ് ഒരു രാജ്യാന്തര പരിപാടിയിൽ പങ്കെടുക്കുന്നതും. കിമ്മിന്‍റെ ഭാര്യ കൈകാര്യം ചെയ്തിരുന്ന ഔദ്യോഗിക ഉത്തരവാദിത്തങ്ങളും മകൾക്ക് കൈമാറി എന്നാണ് വിവരം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉത്തരകൊറിയ കിം കുടുംബത്തിന്റെ ഏകാധിപത്യത്തിലാണ്.

ഫയല്‍ ചിത്രം.

സൺഷെനിൽ കിമ്മിന്‍റെ യാത്ര

വളരെ അപൂര്‍വമായി മാത്രമേ കിം ജോങ് ഉൻ ഉത്തരകൊറിയ വിട്ട് പുറത്തുപോകാറുള്ളൂ. ആണവരാഷ്ട്രത്തിന്റെ തലവനായ, ക്രൂരനായ ഏകാധിപതിക്ക് വിമാനയാത്ര ഭയമാണ്. സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് കാരണം. 2011 ല്‍ പിതാവിന്‍റെ മരണശേഷം അധികാരമേറ്റെടുത്ത കിം ജോങ് ഉന്‍ ആകെ അഞ്ച് വിദേശ യാത്രകളേ നടത്തിയിട്ടുള്ളൂ. അതിൽ ആദ്യത്തേത് ആയിരുന്നു 2019ല്‍ നടത്തിയ ചൈനീസ് സന്ദര്‍ശനം. റഷ്യയും പിന്നെ വിയറ്റ്നാമും ആണ് കിം സന്ദർശിച്ച മറ്റ് രാജ്യങ്ങൾ. സൺഷെൻ എന്ന് പേരിട്ട പ്രത്യേക ബുള്ളറ്റ് പ്രൂഫ് ആഡംബര ട്രെയിനിലാണ് യാത്രകൾ. കിം മാത്രമല്ല മറ്റ് ഉത്തര കൊറിയൻ ഭരണാധികാരികളും ഇതേ മാതൃകയാണ് പിന്തുടർന്നത്. ആണവായുധങ്ങളും വമ്പൻ ഭൂഖണ്ഡാന്തര ന്യൂക്ലിയാർ ബലിസ്റ്റിക് മിസെലുകൾ ഒക്കെയുണ്ടെങ്കിലും ലോകത്ത് ഒട്ടും സുരക്ഷിതമല്ല എന്ന് കുപ്രസിദ്ധി നേടിയതാണ് ഉത്തര കൊറിയൻ വിമാന സർവീസ്. ചൈനയിലേക്ക് ഇത്തവണയും പ്രത്യേക ട്രെയിന്‍ വഴി സർവസന്നാഹങ്ങളുമായാണ് കിം എത്തിയത്.

This undated photo provided on Wednesday, Dec. 4, 2019, by the North Korean government shows North Korean leader Kim Jong Un visits Mount Paektu, North Korea. North Korea says leader Kim has taken a second ride on a white horse to a sacred mountain in less than two months. Independent journalists were not given access to cover the event depicted in this image distributed by the North Korean government. The content of this image is as provided and cannot be independently verified. Korean language watermark on image as provided by source reads: "KCNA" which is the abbreviation for Korean Central News Agency. (Korean Central News Agency/Korea News Service via AP)

ഏകാധിപതിയുടെ പേടി

ചൈനീസ് പരേഡിനെത്തിയ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന് പോലും ഇല്ലാത്തത്ര സുരക്ഷയാണ് ബെയ്ജിങ്ങില്‍ കിമ്മിന് ഒരുക്കിയിരിക്കുന്നത്. അലാസ്കയിൽ ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമ്പോൾ സ്വന്തം വിസർജങ്ങളടക്കം വ്ലാഡിമിർ പുടിൻ റഷ്യയിലേക്ക് തിരികെ കൊണ്ടുപോയി എന്ന് വാർത്തകളുണ്ടായിരുന്നു. ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് സ്വന്തം ആരോഗ്യസ്ഥിതി വിലയിരുത്താൻ ആരെയും അനുവദിക്കാതിരിക്കാനുള്ള മുൻകരുതൽ. സ്വന്തം ജീവനിലും അധികാരത്തിലുമുള്ള അരക്ഷിതാവസ്ഥയും ഭയവുമാണല്ലോ ഏകാധിപതികളെ സൃഷ്ടിക്കുന്നത്. കിമ്മിന്‍റെ ശരീരത്തിലെ ഒരു മുടിനാരിഴ പോലും രഹസ്യമായി സൂക്ഷിക്കുന്നു.  വിസർജ്യം തിരികെ നോർത്ത് കൊറിയയിൽ എത്തിക്കും. വലിക്കുന്ന സിഗററ്റിന്‍റെ ചാരം പോലും സഹായികൾ ശേഖരിക്കും. കിം ഇരുന്ന കസേരയടക്കം തുടച്ചു വൃത്തിയാക്കും. ഉമിനീരിന്‍റെ അംശമോ വിരലടയളങ്ങളോ ഒരിടത്തും പതിയാതിരിക്കാനാണിത്. പങ്കെടുക്കുന്നയിടങ്ങളിൽ അണുനശീകരണമടക്കം നടത്തുന്ന വിധമാണ് സുരക്ഷയുടെ കടുപ്പം.

കിമ്മിന്‍റെ ലക്ഷ്യം?

26 രാജ്യങ്ങളുടെ തലവന്‍മാര്‍ പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ പരസ്യമായി പങ്കെടുക്കാന്‍ കിം തീരുമാനിച്ചതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. അതില്‍ ഏറ്റവും പ്രധാനം യുഎസിന് എതിരായ ശാക്തിക ചേരിയില്‍ പങ്കാളികളാകാനുള്ള കിമ്മിന്റെ ആഗ്രഹം തന്നെയാണ്. 60 വര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തരകൊറിയന്‍ പ്രസിഡന്‍റ് ഒരു ചൈനീസ് സൈനിക പരേഡില്‍ പങ്കെടുക്കുന്നത് എന്നുപറയുമ്പോള്‍ സാഹചര്യം വ്യക്തമാണ്. പുടിനൊപ്പം ഒരേ വാഹനത്തില്‍ സഞ്ചരിക്കാന്‍ വരെ കിം തയാറായി.

This undated picture released from North Korea's official Korean Central News Agency (KCNA) on May 9, 2015 shows North Korean leader Kim Jong-Un smiling while observing an underwater test-fire of a submarine-launched ballistic missile at an undisclosed location at sea. North Korea said May 9 it had successfully test-fired a submarine-launched ballistic missile (SLBM) -- a technology that could eventually offer the nuclear-armed state a survivable second-strike capability. AFP PHOTO / KCNA via KNS REPUBLIC OF KOREA OUT THIS PICTURE WAS MADE AVAILABLE BY A THIRD PARTY. AFP CAN NOT INDEPENDENTLY VERIFY THE AUTHENTICITY, LOCATION, DATE AND CONTENT OF THIS IMAGE. THIS PHOTO IS DISTRIBUTED EXACTLY AS RECEIVED BY AFP. ---EDITORS NOTE--- RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / KCNA VIA KNS" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

കാലങ്ങളായി ദക്ഷിണകൊറിയയുടെ വിദേശ നയം റഷ്യയിലേക്ക് ചുരുങ്ങും. വ്യാപാരത്തിനും സൈനിക ആയുധങ്ങൾക്കും ബലിസ്റ്റിക് മിസൈലുകളുടെ നിർമ്മാണത്തിനും ഉത്തര കൊറിയയ്ക്ക് സഹായം നൽകുന്നത് റഷ്യയാണ്. പഴയ യുഎസ്എസ്ആര്‍ കാലത്ത് തുടങ്ങിയ ബന്ധം ഇന്നും ഉത്തര കൊറിയ നിലനിർത്തി പോകുന്നതിന് കാരണവും അതുതന്നെ. പുട്ടിനു മൊത്തുള്ള കൂടിക്കാഴ്ചകൾ ഉത്തരകൊറിയയിൽ കിം ജോങ് ഉന്നിന്‍റെ ഇമേജ് വർധിപ്പിക്കുന്നു. യുക്രെയിന് എതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക്15,000 സൈനീകരെയും ആയുധങ്ങളെയും നല്‍കി സഹായിച്ചു. രണ്ടായിരം സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കൊറിയന്‍ അതിര്‍ത്തിക്കപ്പുറത്തേക്കുള്ള വിഷയങ്ങളില്‍ ദക്ഷിണകൊറിയ പ്രതികരിക്കാനോ അഭിപ്രായം പറയാനോ ഇതുവരെ തയാറായിരുന്നില്ല. എന്നാല്‍ ഈയടുത്തായി അതിന് മാറ്റമുണ്ട്. ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തിലും തയ്്വാന്‍ പ്രശ്നങ്ങളിലും നിലപാട് പരസ്യമാക്കി. ഇസ്രയേലിന് എതിരെ പോരാടാൻ ഇറാന് ആയുധ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചു. ചൈനയും റഷ്യയുമായി ചേര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളുമായി അടുപ്പം സ്ഥാപിക്കാന്‍ ഉത്തരകൊറിയയ്ക്ക് ഇപ്പോള്‍ താല്‍പ്പര്യമുണ്ട്.  യുഎസിനെതിരെയുള്ള ശാക്തിക ചേരിയിൽ പ്രബലരാകുകയാണ് ലക്ഷ്യം.

U.S. President Donald Trump and North Korean leader Kim Jong Un react at the Capella Hotel on Sentosa island in Singapore June 12, 2018. REUTERS/Jonathan Ernst TPX IMAGES OF THE DAY

യുഎസിന് താക്കീത്

ആണവായുധ പരീക്ഷണങ്ങളില്‍ നിന്ന് ഉത്തരകൊറിയയെ തടയാന്‍ ചര്‍ച്ചകള്‍ നടത്താനുള്ള യുഎസിന്‍റെയും ഭക്ഷിണ കൊറിയയുടെയും ശ്രമങ്ങള്‍ക്കും നിലവിലെ നീക്കം തിരിച്ചടിയാണ്. യുഎസിലേക്ക് എത്താന്‍ ശേഷിയുളള ദീര്‍ഘദൂര മിസൈലുകള്‍ വികസിപ്പിച്ചിട്ടുണ്ടെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. യുഎസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുണ്ടെന്നാണ് വാദം. എന്തായാലും പുതിയ ചുവടുവെപ്പ് പാശ്ചാത്യ രാജ്യങ്ങൾക്ക് ആശങ്കയാണ്.

ENGLISH SUMMARY:

Kim Jong Un's visit to China highlights North Korea's strategic alignment with Russia and China against the US. This move underscores North Korea's desire to strengthen its position in the anti-US alliance and potentially challenge US influence in the region.